Malappuram

പന്നിവേട്ടക്കിടേ യുവാവ് വെടിയേറ്റ് മരിച്ച സംഭവം;സുഹൃത്തുക്കള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ സ്വദേശികളായ അസ്‌കര്‍ അലി, സനീഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു

പന്നിവേട്ടക്കിടേ യുവാവ് വെടിയേറ്റ് മരിച്ച സംഭവം;സുഹൃത്തുക്കള്‍ അറസ്റ്റില്‍
X

മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലിസ്.ഇതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സ്വദേശികളായ അസ്‌കര്‍ അലി, സനീഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു.

സംഭവ ദിവസം തന്നെ പ്രതികളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.ചട്ടിപ്പറമ്പ് ആക്കപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദ് ആണ് കഴിഞ്ഞ ദിവസം പന്നിവേട്ടക്കിടെ വെടിയേറ്റ് മരിച്ചത്. ചട്ടിപ്പറമ്പില്‍ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാന്‍ പോയ മൂന്നംഗ സംഘത്തില്‍പ്പെട്ട ആളാണ് ഇര്‍ഷാദ്.അലി അസ്‌കറിന്റെ കൈവശമുണ്ടായിരുന്ന ലൈസന്‍സില്ലാത്ത തോക്കില്‍ നിന്നാണ് ഇര്‍ഷാദിന് വെടിയേറ്റതെന്നാണ് പോലിസ് വ്യക്തമാക്കുന്നത്.അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണെന്നും നായാട്ട് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്നും പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it