Malappuram

'വഖ്ഫില്‍ കൈവയ്ക്കാന്‍ സമ്മതിക്കില്ല'; മുന്നറിയിപ്പുമായി വഖ്ഫ് സംരക്ഷണപ്രക്ഷോഭം

വഖ്ഫില്‍ കൈവയ്ക്കാന്‍ സമ്മതിക്കില്ല; മുന്നറിയിപ്പുമായി വഖ്ഫ് സംരക്ഷണപ്രക്ഷോഭം
X

മലപ്പുറം: 'സാമൂഹിക-സാമുദായിക വികസനത്തിനായി ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിലായി ഉഴിഞ്ഞുവെച്ച സമ്പത്ത് ഏതുവിധേനെയും സംരക്ഷിക്കുമെന്ന്' വഖ്ഫ് സംരക്ഷണ സംഗമം അഭിപ്രായപ്പെട്ടു. വഖ്ഫില്‍ കൈവയ്ക്കാന്‍ സമ്മതിക്കില്ല എന്ന തലക്കെട്ടില്‍ വഖ്ഫ് നിയമ ഭേദഗതിക്കെതിരെ ബഹുജനാറാലിയും പ്രതിരോധസംഗമവും സംഘടിപ്പിച്ചു. ആയിരത്തില്‍പരം വരുന്ന യുവജന-വിദ്യാര്‍ഥി റാലി മലപ്പുറം കോട്ടപ്പടിയില്‍ നിന്നും തുടങ്ങി കുന്നുമ്മലില്‍ അവസാനിച്ചു. റാലിയാനന്തരം നടന്ന പ്രതിരോധസംഗമത്തില്‍ പ്രമുഖര്‍ സംവദിച്ചു. എസ്.ഐ.ഒ. ജില്ല പ്രസിഡന്റ് അഡ്വ. അസ്ലം പള്ളിപ്പടി സ്വാഗതമാശംസിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് സാബിക് വെട്ടം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.ഐ.ഒ കേന്ദ്രകമ്മിറ്റിയംഗം വാഹിദ് ചുള്ളിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ജി.ഐ.ഒ. സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്ര ശിഹാബ് ആശംസയര്‍പ്പിച്ചു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍ സി. ടി. സുഹൈബ് സമാപന പ്രഭാഷണം നടത്തി.




Next Story

RELATED STORIES

Share it