Malappuram

ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഓഫിസിന് മുമ്പിലെ വെള്ളക്കെട്ട് ദുരിതമാവുന്നു

തെരട്ടമ്മല്‍ ഒതായി റോഡില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസിന് സമീപത്തെ പൊതു വിതരണ കേന്ദ്രം, സമീപത്തെ കടകള്‍ തുടങ്ങിയവയ്ക്ക് ഈ വെള്ളക്കെട്ട് കടുത്ത ദുരിതമാണ് ഉണ്ടാക്കുന്നത്.

ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഓഫിസിന് മുമ്പിലെ വെള്ളക്കെട്ട് ദുരിതമാവുന്നു
X

അരീക്കോട്. മഴ പെയ്താല്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് വാഹനയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. തെരട്ടമ്മല്‍ ഒതായി റോഡില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസിന് സമീപത്തെ പൊതു വിതരണ കേന്ദ്രം, സമീപത്തെ കടകള്‍ തുടങ്ങിയവയ്ക്ക് ഈ വെള്ളക്കെട്ട് കടുത്ത ദുരിതമാണ് ഉണ്ടാക്കുന്നത്.

ഇതിലൂടെ വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ ഈ കെട്ടിക്കിടക്കുന്ന വെള്ളം തെറിക്കുന്നതാണ് പ്രയാസം ഉണ്ടാക്കുന്നത്. ഈ ഭാഗത്ത് ഉണ്ടായിരുന്ന അടഞ്ഞു കിടന്ന ട്രെയിനേജും ഓവുപാലവും തുറക്കാതെ റോഡ് നിര്‍മ്മിച്ചതിന് പിന്നില്‍ ബന്ധപ്പെട്ട അധികൃതരുടെ അശ്രദ്ധയാണന്ന് അരീക്കോട് മേഖലാ റോഡ് സുരക്ഷാസമിതി ഭാരവാഹികള്‍ ആരോപിച്ചു.

നിലവില്‍ തെരട്ടമ്മലില്‍ ഒതായി ഓടക്കയം റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഇരുഭാഗത്തുമുള്ള ബസ് സ്റ്റോപ്പിന് സമാന്തരമായി പതിനഞ്ച് മീറ്ററിലതികം നീളത്തില്‍ കള്‍വര്‍ട്ട് ഉണ്ടായിരുന്നത് മണ്ണ് വന്ന് അടയുകയും നിര്‍മാണ പ്രവര്‍ത്തിയില്‍ നികത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ തുടങ്ങിയത.് പൊതുമരാമത്തിന്റെ അനാസ്ഥകൊണ്ട് സംഭവിച്ച പിഴവ്കാരണം മഴക്കാലമായാല്‍ റോഡ് തകരുന്ന സ്ഥിതിയാണുള്ളത്. നിലവിലുണ്ടായിരുന്ന ഓവുപാലവും അഴുക്കുചാലും പുനസ്ഥാപിക്കാതെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

മഴക്കാലത്ത് ഈ ഭാഗങ്ങളില്‍ വെള്ളം നിറയുന്നതിനാല്‍ ശാശ്വതമായ പരിഹാരമാണ് അനിവാര്യമെന്നും കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന റോഡിന്റെ തകര്‍ച്ചക്ക് കാരണമാകുന്നത് അശാസ്ത്രീയ പ്രവര്‍ത്തിയാണെന്നും നിലവില്‍ അടഞ്ഞുകിടക്കുന്ന ഓവുപാലം തുറക്കുകയോ പുതിയത് നിര്‍മാണം നടത്തുകയോ വേണമെന്നും അരീക്കോട് മേഖലാ റോഡ് സുരക്ഷാസമിതി ഭാരവാഹികളായ കെ എം സലിം പള്ളിപ്പടി, യു സമീര്‍ തെരട്ടമ്മല്‍, കെ സി റഹീം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.




Next Story

RELATED STORIES

Share it