വേങ്ങര പോലിസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ 4ന്

വേങ്ങര: രണ്ടര കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന വേങ്ങര പോലിസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നവംബര്‍ 4ന് രാവിലെ 11നു അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എ നിര്‍വഹിക്കും. പി കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്കൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ ഹഖ്, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലന്‍ കുട്ടി, കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലില്‍, ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫ്, പറപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി, എ ആര്‍ നഗര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബൈദ കുപ്പേരി പങ്കെടുക്കും. വേങ്ങര ടൗണിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന കെട്ടിടത്തിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ആധുനിക സൗകര്യത്തോട് കൂടി എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കെട്ടിടം പണി പൂര്‍ത്തീകരിക്കുക. ദീര്‍ഘകാലമായി വാടക കെട്ടിടത്തിലാണ് പോലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.
Vengara Police Station's new building Laying stone on 4th Nov
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ വാസം
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT