Malappuram

കൊവിഡ് ബാധിതര്‍ക്ക് ഹയര്‍ സെക്കന്ററി തുല്യത പരീക്ഷക്ക് സൗകര്യമൊരുക്കി വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത്

വള്ളിക്കുന്ന് സിബിഎച്ച്എസ്എസ്, പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ്എസ് എന്നിവിടങ്ങളിലെ മൂന്ന് പഠിതാക്കള്‍ക്കാണ് സ്‌കൂളില്‍ പ്രത്യേക ക്ലാസ്സ് റൂമില്‍ സൗകര്യം നല്‍കിയത്.

കൊവിഡ് ബാധിതര്‍ക്ക് ഹയര്‍ സെക്കന്ററി തുല്യത പരീക്ഷക്ക് സൗകര്യമൊരുക്കി വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത്
X

വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക വാഹനത്തില്‍ കൊവിഡ് പോസിറ്റീവ് ആയ പഠിതാക്കളെ പരീക്ഷയ്ക്ക് വേണ്ടി പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ്എസ് കേന്ദ്രത്തില്‍ എത്തിക്കു

പരപ്പനങ്ങാടി: സംസ്ഥാന സാക്ഷരത മിഷന്റെയും പൊതുവിദ്യാഭ്യാസവകുപ്പിന്റെയും നേതൃത്വത്തില്‍ മലപ്പുറം ജില്ല സാക്ഷരത മിഷനു കീഴിലെ പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ്എസില്‍ ഹയര്‍ സെക്കന്ററി തുല്യത പരീക്ഷ എഴുതാന്‍ എത്തുന്ന കൊവിഡ് ബാധിതര്‍ക്ക് വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തിന്റെ പ്രത്യേക വണ്ടി സൗകര്യം ഒരുക്കി.

വള്ളിക്കുന്ന് സിബിഎച്ച്എസ്എസ്, പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ്എസ് എന്നിവിടങ്ങളിലെ മൂന്ന് പഠിതാക്കള്‍ക്കാണ് സ്‌കൂളില്‍ പ്രത്യേക ക്ലാസ്സ് റൂമില്‍ സൗകര്യം നല്‍കിയത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷ നടത്തുന്നതിനു അധ്യാപകരെ കൂടാതെ ട്രോമകെയര്‍ വളണ്ടിയര്‍മാരുടെ സഹായം ലഭ്യമായി. വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചറുടെ നിര്‍ദേശപ്രകാരം വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി ആണ് വണ്ടി സൗകര്യം ഏര്‍പ്പാട് ചെയ്തത്.

അതാതു പരീക്ഷ കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം പഠിതാക്കള്‍ പരീക്ഷക്ക് എത്തുന്നതിനും ക്രമീകരണങ്ങള്‍ നടത്തുന്നതിനും ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി അബ്ദുല്‍ റഷീദ്, സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

പരീക്ഷ സെന്ററിലെ പ്രിന്‍സിപ്പല്‍ ജാസ്മിന്‍, ചീഫ് സൂപ്രണ്ട് എന്‍ മുഹമ്മദാലി ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരായ ഒ ഇര്‍ഷാദ്, എം ഫസല്‍, ട്രോമാകെയര്‍ വളണ്ടിയറും ഓഫീസ്സ് സ്റ്റാഫുമായ സെമില്‍, അധ്യാപകര്‍ എന്നിവര്‍ പരീക്ഷക്ക് മേല്‍നോട്ടം വഹിച്ചു. പഠിതാക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി സജ്ജമാക്കുന്നതിന് സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ഷീജ വള്ളിക്കുന്ന്, സുബ്രമണ്യന്‍ പരപ്പനങ്ങാടി എന്നിവര്‍ മുഖ്യ പങ്ക് വഹിച്ചു.

Next Story

RELATED STORIES

Share it