Malappuram

ഒറ്റദിവസം 500 പേര്‍ക്ക് വാക്‌സിനേഷന്‍; വാക്‌സിന്‍ ചലഞ്ചില്‍ ശ്രദ്ധേയയായി ഡോ.നഫ്‌സില

ഒറ്റദിവസം 500 പേര്‍ക്ക് വാക്‌സിനേഷന്‍; വാക്‌സിന്‍ ചലഞ്ചില്‍ ശ്രദ്ധേയയായി ഡോ.നഫ്‌സില
X

തിരൂര്‍: ഒറ്റദിവസം 500 പേര്‍ക്ക് സ്വന്തം കൈകൊണ്ട് കൊവിഡ് വാക്‌സിന്‍ നല്‍കി പാലിയേറ്റീവ് ഡോക്ടര്‍ നഫ്‌സില ശ്രദ്ധേയയാവുന്നു. താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് ഹസ്തം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറുമായി സഹകരിച്ച് വട്ടത്താണി ഹസ്തം പാലിയേറ്റിവ് കെയര്‍ സെന്ററില്‍ നടത്തിയ വാക്‌സിന്‍ ചലഞ്ചിലാണ് ഡോ.നഫ്‌സില സേവനസന്നദ്ധയായി പ്രവര്‍ത്തിച്ചത്. 500 പേരില്‍ ഭൂരിപക്ഷം പേരും 60 വയസ്സിന് മുകളിലുളളവരായിരുന്നു.

തിരൂര്‍ പയ്യനങ്ങാടി സ്വദേശിനിയായ ഡോക്ടര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഹസ്തം പാലിയേറ്റിവ് കെയര്‍ സെന്ററില്‍ പ്രവര്‍ത്തിച്ച വരുന്നുണ്ട്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ തുടര്‍ച്ചയായി ക്യാംപ് നടത്തിയാണ് ഡോക്ടര്‍ വാക്‌സിന്‍ കാംപയിന്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്നുളള ദിവസങ്ങളില്‍ കിടപ്പിലായ രോഗികള്‍ക്ക് അവരവരുടെ വീടുകളിലെത്തി വാക്‌സിന്‍ നല്‍കുമെന്ന് ഡോക്ടര്‍ അറിയിച്ചു.

ഹസ്തം വാക്‌സിന്‍ ക്യാംപ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി അബ്ദുറസ്സാഖ്, സ്ഥിരം സമിതി അധ്യക്ഷ കെ ടി സിനി, അംഗങ്ങളായ കെ ഫാത്തിമ ബിവി, ഷബ്‌ന ആഷിഖ്, പി ജ്യോതി, സെക്രട്ടറി കെ രാംജി ലാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്ബാല്‍, ഹസ്തം ഭാരവാഹികളായ സി കെ അബ്ദുറഹിം, മുജിബ് താനാളൂര്‍, സി കെ മുഷ്താഖ്, എന്‍ പി ഉണ്ണി, സിസ്റ്റര്‍ ജയിഷ, പി പി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it