വന്‍ ലഹരിവേട്ട; 9,000 പായ്ക്കറ്റ് ഹാന്‍സുമായി രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: ഓട്ടോറിക്ഷയില്‍ ജില്ലയിലേക്ക് കടത്തിയ അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന 9,000 പായ്ക്കറ്റ് ഹാന്‍സുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. ചെര്‍പ്പുളശ്ശേരിയില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പാസഞ്ചര്‍ ഓട്ടോയില്‍ ഒളിപ്പിച്ച് കടത്തവെയാണ് ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ പിടിയിലായത്. ചെര്‍പ്പുളശ്ശേരി പൊട്ടച്ചിറ സ്വദേശികളായ മലയില്‍ താഴത്തേതില്‍ മൊയ്തീന്‍കുട്ടി (40), മണ്ണാര്‍കുന്നത്ത് മുഹമ്മദാലി (37) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ സുനില്‍ പുളിക്കല്‍, എസ്‌ഐ സി കെ നൗഷാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയുടെ ഭാഗമായാണ് ലഹരിയുല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി പി മുരളീധരന്‍, പ്രശാന്ത് പയ്യനാട്, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ് കുമാര്‍, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എഎസ്‌ഐ ബൈജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT