Malappuram

യാത്രക്കാരെയും ബസ്സുടമകളെയും വലച്ച് മഞ്ചേരിയിലെ ട്രാഫിക് പരിഷ്‌കരണം

കോഴിക്കോട് ഭാഗത്തേക്ക് പുറപ്പെടുന്ന ബസ്സുകള്‍ പാണ്ടിക്കാട് റോഡിലെ പുതിയ ബസ്് സ്റ്റാന്റില്‍നിന്ന് പുറപ്പെടുന്നത് ഒഴിവാക്കി മലപ്പുറം റോഡിലെ ഐജിബിടി ബസ് സ്റ്റാന്റിലേക്ക് മാറ്റിയതാണ് യാത്രക്കാരെ ഒരാഴ്ചയിലധികമായി വലച്ചുകൊണ്ടിരിക്കുന്നത്. പുതിയ ബസ്് സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്ക് കോഴിക്കോട് ബസ് ലഭിക്കണമെങ്കില്‍ 20 രൂപ ചെലവഴിച്ച് ഒരു കി.മി അകലെയുള്ള ഐജിബിടിയിലേക്ക് ഓട്ടോറിക്ഷയില്‍ പോവണം.

യാത്രക്കാരെയും ബസ്സുടമകളെയും വലച്ച് മഞ്ചേരിയിലെ ട്രാഫിക് പരിഷ്‌കരണം
X

മഞ്ചേരി: യാത്രക്കാരെയും ബസ്സുടമകളെയും വലച്ച് മഞ്ചേരിയിലെ ട്രാഫിക് പരിഷ്‌കരണം. കോഴിക്കോട് ഭാഗത്തേക്ക് പുറപ്പെടുന്ന ബസ്സുകള്‍ പാണ്ടിക്കാട് റോഡിലെ പുതിയ ബസ്് സ്റ്റാന്റില്‍നിന്ന് പുറപ്പെടുന്നത് ഒഴിവാക്കി മലപ്പുറം റോഡിലെ ഐജിബിടി ബസ് സ്റ്റാന്റിലേക്ക് മാറ്റിയതാണ് യാത്രക്കാരെ ഒരാഴ്ചയിലധികമായി വലച്ചുകൊണ്ടിരിക്കുന്നത്. പുതിയ ബസ്് സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്ക് കോഴിക്കോട് ബസ് ലഭിക്കണമെങ്കില്‍ 20 രൂപ ചെലവഴിച്ച് ഒരു കി.മി അകലെയുള്ള ഐജിബിടിയിലേക്ക് ഓട്ടോറിക്ഷയില്‍ പോവണം. അല്ലെങ്കില്‍ മറ്റിടങ്ങളില്‍നിന്നും വരുന്ന ബസ്സില്‍ ഗുസ്തിപിടിച്ച് കയറിപ്പറ്റാനുള്ള ആരോഗ്യം വേണം.

ഐജിബിടിയിലേക്ക് ഷട്ടില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടപ്പായിട്ടില്ല. കോഴിക്കോടുനിന്ന് മഞ്ചേരിയിലേക്കെത്തുന്നവര്‍ മറ്റിടങ്ങളിലേക്ക് പോവാന്‍ രണ്ട് കി.മി മുമ്പ് തുറക്കലില്‍ ഇറങ്ങി ഓട്ടോപിടിച്ച് വേണം പുതിയ ബസ് സ്റ്റാന്റിലെത്താന്‍. മഞ്ചേരിയില്‍നിന്ന് സര്‍വീസ് ആരംഭിക്കുന്ന ബസ്സുകള്‍ ഐജിബിടിയില്‍ തന്നെയാണ് മടക്കയാത്ര അവസാനിപ്പിക്കുന്നത്. എന്നാല്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് ഭാഗങ്ങളില്‍നിന്ന് വരുന്ന ബസ്സുകള്‍ പുതിയ സ്റ്റാന്റിലെത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുമുണ്ട്. തിരിച്ച് മഞ്ചേരിയിലെത്തുമ്പോഴും ഈ സ്റ്റാന്റിലെത്തും. ഇതുമൂലം ഐജിബിടിയില്‍ യാത്രക്കാരെത്തുന്നില്ല. പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍ ബസ്സുകള്‍ ഇവിടെ കയറിയിറങ്ങുന്നുണ്ടെങ്കിലും പഴയ ബസ് സ്റ്റാന്റില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്.

ദിനേന 15,000 രൂപയോളം ശരാശരി കലക്ഷനുണ്ടായിരുന്ന കോഴിക്കോട് ബസ്സുകള്‍ക്ക് ഇപ്പോള്‍ 9,000 രൂപ മാത്രമാണ് കലക്ഷന്‍. നിലമ്പൂര്‍, കരുവാരക്കുണ്ട് ഭാഗത്തുന്നിന്ന് മഞ്ചേരി വഴി കോഴിക്കോട്ടേക്ക് പോവുന്നവയ്ക്കാകട്ടെ ഇരട്ടി വരുമാനവും ലഭിക്കുന്നു. ഇത് ബസ്സുടമകളെയും തൊഴിലാളികളെയും രണ്ടു ഗ്രൂപ്പുകളാക്കി മാറ്റിയിരിക്കുകയാണ്. നഷ്ടം വരുന്ന ബസ്സുടമകള്‍ ട്രാഫിക് പരിഷ്‌കാരത്തെ എതിര്‍ക്കുമ്പോള്‍ നേട്ടമുള്ളവര്‍ അനുകൂലിക്കുകയാണ്. രണ്ടുദിവസമായി നടന്ന സമരം പൊളിയാനും ഇത് കാരണമായി. യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുള്ള അശാസ്ത്രീയ പരിഷ്‌കരണമാണ് നടപ്പാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ബസ്സുകള്‍ മൂന്ന് ബസ് സ്റ്റാന്റുകളിലും കയറിയിറങ്ങിപ്പോവേണ്ടതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്കുമുണ്ടാവുന്നു. സമയത്തിന് ലക്ഷ്യത്തിലെത്താന്‍ സാധിക്കാതെയും വരുന്നുണ്ട്. പാണ്ടിക്കാട് റോഡില്‍ താണിപ്പാറ ജങ്ഷനില്‍ ആളെ ഇറക്കി ചെങ്ങണ ബൈപ്പാസ് വഴി ഐജിബിടിയിലെത്തുന്ന വിധം കോഴിക്കോട് ബസ്സുകള്‍ ക്രമീകരിച്ചാല്‍ യാത്രക്കാരുടെ ദുരിതം ഒരുപരിധിവരെ ഇല്ലാതാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.




Next Story

RELATED STORIES

Share it