Malappuram

താനൂര്‍ ഹാര്‍ബറില്‍ യുവാവിനെ മര്‍ദ്ദിച്ച് കവര്‍ച്ച; പ്രതി പിടിയില്‍

താനൂര്‍ ഹാര്‍ബറില്‍ യുവാവിനെ മര്‍ദ്ദിച്ച് കവര്‍ച്ച; പ്രതി പിടിയില്‍
X

താനൂര്‍: താനൂര്‍ ഹാര്‍ബറില്‍ ചൂണ്ടയിടുകയായിരുന്ന യുവാവിനെ മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. ചീരാന്‍ കടപ്പുറം പക്കിച്ചിന്റെ പുരയ്ക്കല്‍ അയ്യൂബി(44)നെയാണ് താനുര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ഒമ്പതിന് വൈകീട്ട് മൂന്നോടെ ഹാര്‍ബര്‍ പുലിമൂട്ടിന് സമീപം ചൂണ്ടയിടുകയായിരുന്ന പരപ്പനങ്ങാടി നെടുവ വടക്കെ വെള്ളരിസൂരജി(25)നെ മര്‍ദ്ദിച്ച് സ്വര്‍ണാഭരണവും പണവും കവര്‍ന്നെന്നാണ് പരാതി. യുവാവിന്റെ കഴുത്തിലെ മൂന്ന് പവന്റെ സ്വര്‍ണ ചെയിനും ഒരു പവന്റെ മോതിരവും പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്ന 32000 രൂപ, 30000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ന്നെന്നായിരുന്നു പരാതി. പ്രതിക്കെതിരേ ജില്ലയില്‍ വിവിധ പോലിസ് സ്‌റ്റേഷനുകളിലും മോഷണം, അടിപിടി, പിടിച്ചുപറി തുടങ്ങിയ കേസുകളുള്ളതായി പോലിസ് അറിയിച്ചു. സീനിയര്‍ സിവില്‍ പോലിസ് ഓഫീസമാരായ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ലിബിന്‍, ശ്രീജിത്ത്, മുഹമ്മദ് കുട്ടി തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it