Malappuram

എയര്‍ഹോണ്‍ നിരോധനം കാര്യക്ഷമമാക്കുന്നതിന് പിന്തുണ നല്‍കും: റാഫ്

എയര്‍ഹോണ്‍ നിരോധനം കാര്യക്ഷമമാക്കുന്നതിന് പിന്തുണ നല്‍കും: റാഫ്
X

മലപ്പുറം: എയര്‍ഹോണ്‍ നിരോധനം ജില്ലയിലുടനീളം കാര്യക്ഷമമായി നടപ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിലെ ജില്ലാ എന്‍ഫോഴ്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം (ആര്‍എഎഎഫ്). നിരോധിക്കപ്പെട്ട എയര്‍ഹോണുകള്‍ വാഹനങ്ങളില്‍ ഘടിപ്പിച്ച് കാതടിപ്പിക്കുന്ന ശബ്ദത്തില്‍ പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണതയ്ക്ക് അറുതിവരുത്താനുള്ള ഓപറേഷന്‍ ഡെസി ബെല്ലുമായി പ്രവര്‍ത്തിക്കുന്ന വകുപ്പിന് എല്ലാ സഹായവും നല്‍കുമെന്ന് റാഫ് മലപ്പുറം മേഖലാ പ്രസിഡന്റ് എ കെ ജയന്‍ പറഞ്ഞു.

സ്‌കൂളുകളില്‍ ശബ്ദമലിനീകരണത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താനും ശബ്ദമലിനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍, പ്രതിവിധികള്‍ എന്നിവയെക്കുറിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനും റാഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും. ശബ്ദമലിനീകരണനിയന്ത്രണ നിയമം കര്‍ശനമായി നടപ്പാക്കാന്‍ പോലിസ് അധികാരികളുമായി സഹകരിക്കണമെന്ന് സംഘടനാ പ്രവര്‍ത്തകരാട് അദ്ദേഹം ആവശ്യപ്പെട്ടു. റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം മലപ്പുറം മേഖലാ കമ്മിറ്റി നടത്തിയ യോഗത്തില്‍ മേഖലാ പ്രസിഡന്റ് എ കെ ജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് മാമ്പ്ര, ജൂബീന സാദത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it