Malappuram

പുത്തനങ്ങാടിയില്‍ ഏഴ് പേരെ കടിച്ച തെരുവ് നായ ചത്ത നിലയില്‍

പുത്തനങ്ങാടിയില്‍ ഏഴ് പേരെ കടിച്ച തെരുവ് നായ ചത്ത നിലയില്‍
X

മലപ്പുറം: പുത്തനങ്ങാടിയില്‍ അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞ് അടക്കം ഏഴ് പേരെ കടിച്ച നായയെ ചത്ത നിലയില്‍ കണ്ടെത്തി. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുഞ്ഞ് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞിനാണ് കടിയേറ്റത്. പുത്തനങ്ങാടി പെട്രോള്‍ പമ്പിനു സമീപത്തെ വീട്ടുമുറ്റത്തു വച്ചാണ് എല്ലാവര്‍ക്കും തെരുവ് നായയുടെ കടിയേറ്റത്.






Next Story

RELATED STORIES

Share it