ഏറനാട് മണ്ഡലത്തിലെ ആറ് പഞ്ചായത്തുകള്‍ കണ്ടയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
അരീക്കോട്, കിഴുപറമ്പ്, ഊര്‍ങ്ങാട്ടീരി, കാവനൂര്‍, കുഴിമണ്ണ, ചാലിയാര്‍ പഞ്ചായത്തുകളാണ് കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.
BY SRF9 May 2021 3:54 PM GMT

X
SRF9 May 2021 3:54 PM GMT
അരീക്കോട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറനാട് മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ തിങ്കള്‍ മുതല്‍ കണ്ടയ്ന്‍മെന്റ് സോണായി ജില്ലകലക്ടര്‍ പ്രഖ്യാപിച്ചു. അരീക്കോട്, കിഴുപറമ്പ്, ഊര്‍ങ്ങാട്ടീരി, കാവനൂര്‍, കുഴിമണ്ണ, ചാലിയാര്‍ പഞ്ചായത്തുകളാണ് കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ഞാറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ നിയമം നിലവില്‍ വരുമെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇവിടങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കും. അതിര്‍ത്തികളെല്ലാം കൊട്ടിയടക്കും. മറ്റു പ്രദേശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരിശോധനക്ക് ശേഷം വിട്ടയക്കും. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ആറ് പഞ്ചായത്തുകളിലായി 1500 പേര്‍ ചികിത്സയിലുണ്ട്. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMTവേള്ഡ് സോക്കര് പ്ലയര് ഓഫ് ദി ഇയര് പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT