പ്രതിഷേധ കെ റെയില്‍ കുറ്റി സ്ഥാപിച്ചു

താനൂര്‍: യൂത്ത് കോണ്‍ഗ്രസ് താനൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ മാര്‍ച്ചും സര്‍വേ കുറ്റി സ്ഥാപിക്കലും നടത്തി. താനൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഹബീബ് അദ്രശ്ശേരി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി ഒ രാജന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വൈ പി ലത്തീഫ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജയപ്രകാശ്, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് ജസീര്‍, കെ ടി അസ്‌കര്‍, റഫീഖ് താനൂര്‍, ഇസ്ഹാഖ് താനാളൂര്‍, ജമീര്‍ താനൂര്‍, മഷൂദ് താനൂര്‍, ഇജാസ് ജനത ബസാര്‍, മുനീര്‍അരങ്കത്തില്‍, ശ്രീക്കുട്ടന്‍ തലക്കടത്തൂര്‍, ജാബിര്‍ മണലിപ്പുഴ, പ്രജീഷ് പൊന്‍മുണ്ടം തുടങ്ങിയവര്‍ സംബന്ധിച്ചു. മറ്റു കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, പോഷകസംഘടന, ജില്ലാ, മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്‍ക്കി ഭൂകമ്പം; മുന്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യാന്‍...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്‍ഡ് അംബാസിഡര്‍
6 Feb 2023 12:56 PM GMTഫിനാഷ്യല്‍ ഫെയര്‍ പ്ലേ ലംഘനം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോയിന്റുകള്‍...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്‍; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര്‍ ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT