ഓവ് പാലം നിര്‍മ്മിക്കാതെ റോഡ് പണി പൂര്‍ത്തികരിക്കാന്‍ നീക്കം; പ്രതിഷേധവുമായി നാട്ടുകാര്‍
മഴക്കാലത്ത് മലമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കില്‍ തോട് കവിഞ്ഞൊഴുകി റോഡിലൂടെ ഒഴുകുന്നതിനാല്‍ ഗതാഗതം സാധ്യമാകാത്തത്തരത്തില്‍ റോഡ് തകരുന്നത് ഇവിടം സ്ഥിരംകാഴ്ചയാണ്.

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ തെരട്ടമ്മല്‍ മുതല്‍ ഓടക്കയം വരെയുള്ള ഭാഗത്തെ റോഡ് നവീകരണത്തില്‍ കിണറടപ്പിലെ ഹാജിയാര്‍പ്പടി ഭാഗത്ത് ഓവ് പാലം നിര്‍മ്മിക്കാതെ റോഡ് പണി പൂര്‍ത്തികരിക്കുന്നതിനെതിരേ ജനവികാരം ഉയരുന്നു.
മഴക്കാലത്ത് മലമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കില്‍ തോട് കവിഞ്ഞൊഴുകി റോഡിലൂടെ ഒഴുകുന്നതിനാല്‍ ഗതാഗതം സാധ്യമാകാത്തത്തരത്തില്‍ റോഡ് തകരുന്നത് ഇവിടം സ്ഥിരംകാഴ്ചയാണ്. ഇതിന് പരിഹാരമായി ഇവിടെ ഓവ് പാലംനിര്‍മിക്കണമെന്നാണ് ആവശ്യം. ഇവിടെ ട്രെയിനേജ് നിര്‍മ്മിക്കാതെ റോഡ് പണി പൂര്‍ത്തികരിച്ചാല്‍ മഴയാകുന്നതോടെ റോഡ് തകരുമെന്ന് പരിസരവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ഭാഗത്ത് വെള്ളം ഒഴുകിയിരുന്ന വീതിയുള്ള തോട് സ്വകാര്യ വ്യക്തിമണ്ണിട്ട് നികത്തിയതോടെയാണ് എതിര്‍വശങ്ങളിലെ വീടുകളില്‍ മഴക്കാലത്ത് തോട് നിറഞ് വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയത്. പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉണ്ടായിരുന്ന തോട് നികത്തിയത് പുനസ്ഥാപിക്കാനുള്ള ശ്രമിത്തിലാണ് നാട്ടുകാര്‍.
റോഡ് നിര്‍മാണം നടക്കുന്ന ഘട്ടത്തില്‍ ഹാജിയാര്‍പടിയില്‍ ഓവ് പാലം നിര്‍മ്മിക്കാതിരുന്നാല്‍ മലയോരപ്പാത തകരുകയും വീണ്ടും അറ്റകുറ്റപണിക്കായി റോഡ് തടസപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുമെന്നാണ് പരിസരവാസികളുടെ ആക്ഷേപം. ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ഒന്നര മീറ്റര്‍ വീതിയിലുള്ള തോട് നികത്തിയത് പുനസ്ഥാപിക്കാനുള്ള നിയമനടപ്പടി യുമായി മുന്നോട്ട് പോകുമെന്ന് സ്ഥലം സന്ദര്‍ശിച്ച എസ്ഡിപിഐ ഭാരവാഹികള്‍ ഉറപ്പു നല്‍കി.
RELATED STORIES
തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
26 Jan 2023 7:33 AM GMTസ്കൂള്‍ ബസ്സുകള്‍ ട്രാക്ക് ചെയ്യുന്നതിന് 'വിദ്യാ വാഹന്‍' മൊബൈല്‍...
4 Jan 2023 5:45 AM GMTഅയച്ച സന്ദേശം തിരുത്തണോ ? ഇതാ വരുന്നു വാട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍
19 Sep 2022 10:51 AM GMTഎസ്ബിഐ ബാങ്കിങ് സേവനങ്ങള്‍ ഇനി വാട്സ് ആപ്പിലും; രജിസ്റ്റര്‍...
29 Aug 2022 7:48 AM GMTഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ ? ഉടന്‍ ഡിലീറ്റ് ചെയ്യുക !...
20 Aug 2022 6:11 AM GMTയൂ ട്യൂബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്
13 Aug 2022 4:24 AM GMT