അമ്മയും മൂന്ന് ആണ്മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍

മലപ്പുറം: പോത്തുകല്‍ നെട്ടികുളത്ത് അമ്മയും 3 മക്കളും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുതുപുരേടത്ത് ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35) മക്കളായ ആദിത്യന് 12, അനന്തു 11 അര്ജുന് 8 എന്നിവരാണ് മരിച്ചത് ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന നെട്ടികുളത്തെ വാടക വീട്ടിലാണ് അമ്മയും മക്കളും തൂങ്ങി മരിച്ചത്. ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം, ഷാളും മുണ്ടും ഉപയോഗിച്ചാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. കുട്ടികളെയും രഹ്നയേയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് ഇവര്‍ തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടന്നാണ് പോലിസ് സഹായതോടെ ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെക്കിലും ജീവന് രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. മൃതുദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവര്‍ തുടി മുട്ടിയിലെ വീട്ടില്‍ നിന്നുമാണ് 6 മാസം മുമ്പ് നെട്ടികുളത്തെ വാടക വീട്ടിലേക്ക് എത്തിയത്, 'ഒരു കുടുംബത്തിലെ 4 അംഗങ്ങളുടെ ആത്മഹത്യയുടെ നടുക്കത്തില്‍ നിന്നും മാറ്റാനാകാതെ തരിച്ചുനില്ക്കുകയാണ്, രഹ്നയുടെ ഭര്‍ത്താവ് ബിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ടാപ്പിംഗ് തൊഴിലാളിയാണ്, പോത്തുകല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

RELATED STORIES
ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു
27 Jan 2023 5:38 AM GMTയുഎസിൽ പോലിസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
27 Jan 2023 5:07 AM GMTപോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ...
27 Jan 2023 2:38 AM GMTഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി...
27 Jan 2023 2:05 AM GMT