ദാറുസ്സുന്നയില്‍ മിഅ്‌റാജ് ആത്മീയ ക്യാംപിന് തുടക്കമായി

മഞ്ചേരി: സുന്നി യുവജന ഫെഡറേഷന്‍ ആസ്ഥാന കേന്ദ്രമായ ദാറുസ്സുന്നയില്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയായിരുന്ന പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണത്തിനും മിഅ്‌റാജ് ക്യാംപിനും തുടക്കമായി. പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ആത്മീയ സദസ്സ് അലി ഹസന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അസ്മാഉല്‍ ഹുസ്‌നാ റാത്തീബ്, തഅജീലുല്‍ ഫത്ഹ് തവസ്സുല്‍ ഖസ്വീദ എന്നിവക്ക് ഇ കെ അലവി മൗലവി, കെ വീരാന്‍ കുട്ടി മുസ് ല്യാര്‍, ഇ കെ മൊയ്തീന്‍ കുട്ടി മുസ് ല്യാര്‍, എം കുഞ്ഞാന്‍ മുസ് ല്യാര്‍ നേതൃത്വം നല്‍കി. പി മുഹമ്മദലി മൗലവി, ഉസ്മാന്‍ ബാഖവി തഹ്ത്താനി, എ വി എം ബഷീര്‍ ബാഖവി, സയ്യിദ് ശാഹുല്‍ ഹമീദ് ജിഫ്രി തങ്ങള്‍, സയ്യിദ് മുബശ്ശിറലി ശിഹാബ് തങ്ങള്‍, എ കെ മുസ്തഫ ഹാജി, പി പി അബു ഹാജി സംസാരിച്ചു. ഖത്മുല്‍ ഖുര്‍ആന്‍, മിഅ്‌റാജ് സംഗമം, അനുസ്മരണ സമ്മേളനം ഇന്ന് നടക്കും.
Mi'raj spiritual camp begins in Darusslaam
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMTവേള്ഡ് സോക്കര് പ്ലയര് ഓഫ് ദി ഇയര് പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT