മര്‍ച്ചന്റ്സ് അസോസിയേഷന് ഉപവാസ സമരം

പരപ്പനങ്ങാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി പരപ്പനങ്ങാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ കീഴില്‍ നഗരസഭാ കാര്യാലയം, പയനിങ്ങല്‍ ജങ്ഷന്, പുത്തരിക്കല്‍, പാലത്തിങ്ങല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തി. കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ വിവിധ ആവശ്യങ്ങളുന്നയിച്ച് അവശ്യസാധനങ്ങള്‍ അടക്കം അനുമതിയുള്ള മുഴുവന്‍ കടകളും അടിച്ചിട്ടായിരുന്നു ഉപവാസ സമരം.
എം വി മുഹമ്മദലി, വിനോദ് എവി, അഷ്റഫ് കുഞ്ഞാവാസ്, ഷൗക്കത്ത് ഷാസ്, മുജീബ് ദില്ദാര് തുടങ്ങിയ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ സമരത്തിന് നേതൃത്വം നല്കി. സര്‍ക്കാരും ഉദ്യോഗസ്ഥരും വ്യാപാര ദ്രോഹനയം തുടര്‍ന്നാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ ഉപവാസ സമരം വൈകീട്ട് 5 മണി വരെ നീണ്ടുനിന്നു.
RELATED STORIES
മഴ പറഞ്ഞ കഥ; ശ്രദ്ധേയമായി ദേശീയ ഫോട്ടോഗ്രാഫി എക്സിബിഷന്
20 Sep 2022 2:07 PM GMTഫോട്ടോ സ്റ്റോറി: ലക്ഷ്യം തെറ്റാത്ത ചുവടുകളുമായി പോപുലർ ഫ്രണ്ട്...
17 Sep 2022 1:54 PM GMTഒറ്റദിവസത്തെ പെരുമഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍; സംസ്ഥാനത്തെ...
29 Aug 2022 4:57 AM GMTഫോട്ടോ സ്റ്റോറി: ഗസയില്‍ ഇസ്രായേല്‍ നരനായാട്ട് തുടരുന്നു
6 Aug 2022 9:09 AM GMTകോട്ടയം ജില്ലയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും, പാലങ്ങള്‍ വെള്ളത്തില്‍, ...
1 Aug 2022 2:10 PM GMTഉത്തരേന്ത്യൻ ഗ്രാമങ്ങളെ നിവർന്നു നിൽക്കാൻ പഠിപ്പിച്ച റിഹാബ് ഇന്ത്യ...
2 Jun 2022 2:14 PM GMT