മലപ്പുറം ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.43 ശതമാനമായി കുറഞ്ഞു

മലപ്പുറം: ജില്ലയിലെ കൊവിഡ് രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) 4.43 ശതമാനമായി കുറഞ്ഞു. നവംബര്‍ ഒന്നിന് 7.08 ശതമാനമായിരുന്ന ടി.പി.ആര്‍ നിരക്കാണ് 4.43 ലെത്തിയത്. വെള്ളിയാഴ്ച 240 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 238 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. അതേസമയം, ജില്ലയില്‍ വ്യാഴാഴ്ച വൈകീട്ട് വരെ 43.25 ലക്ഷത്തിലധികം ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനാണ് വിതരണം ചെയ്തത്.
43,25,540 ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതില്‍ 29,17,815 പേര്‍ക്ക് ഒന്നാം ഡോസും 14,07,725 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ഏതെങ്കിലും വിധത്തിലുള്ള കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
RELATED STORIES
ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില് ബിജെപിക്കെതിരെ പൊതു സ്ഥാനാര്ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT