തദ്ദേശ തിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില് ആകെ 33,54,658 വോട്ടര്മാര്
അന്തിമ വോട്ടര് പട്ടികയില് 17,25,455 സ്ത്രീകളും 16,29,154 പുരുഷന്മാരും

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള അന്തിമ വട്ടര് പട്ടികയനുസരിച്ച് മലപ്പുറം ജില്ലയില് 94 ഗ്രാമപ്പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 33,54,658 വോട്ടര്മാര്. പ്രവാസികളും ട്രാന്സ്ജെന്റര് വിഭഗത്തിലുള്ളവരുമുള്പ്പെടെ ഗ്രാമപ്പഞ്ചായത്തുകളില് 27,51,535 വോട്ടര്മാരും നഗരസഭകളില് 6,03,123 വോട്ടര്മാരുമാണുള്ളത്. ജില്ലയില് കൂടുതല് വോട്ടര്മാരും വനിതകളാണ്. ഗ്രാമപ്പഞ്ചായത്തുകളില് 14,18,187 പേരും നഗരസഭകളില് 3,07,268 പേരുമുള്പ്പെടെ 17,25,455 പേരാണ് വനിതാ വോട്ടര്മാര്. 16,29,154 പുരുഷ വോട്ടര്മാരില് 13,33,323 പേര് ഗ്രാമപ്പഞ്ചായത്തുകളിലും 2,95,831 പേര് നഗരസഭകളിലും ഉള്പ്പെടുന്നു. ആകെ വോട്ടര്മാരില് 49 പേര് ട്രാന്സ്ജെന്റര് വിഭാഗത്തിലുള്ളവരുമാണ്.
ഗ്രാമപ്പഞ്ചായത്തുകളില് കൂടുതല് വോട്ടര്മാര് അങ്ങാടിപ്പുറത്തും കുറവ് മക്കരപ്പറമ്പിലുമാണ്. അങ്ങാടിപ്പുറത്ത് 46,602 വോട്ടര്മാരില് 24,189 പേര് വനിതകളും 22,413 പേര് പുരുഷന്മാരുമാണ്. മക്കരപ്പറമ്പില് 15,506 വോട്ടര്മാരാണുള്ളത്. ഇതില് 8,059 വനിതകളും 7,447 പുരുഷന്മാരും ഉള്പ്പെടുന്നു. വനിതാ വോട്ടര്മാരും പുരുഷ വോട്ടര്മാരും അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തില് തന്നെയാണ് കൂടുതല്. ഈ രണ്ട് വിഭാഗങ്ങളിലും കുറവ് വോട്ടര്മാരുള്ളത് മക്കരപ്പറമ്പ് ഗ്രാമപ്പഞ്ചായത്തിലുമാണ്. ഗ്രാമപ്പഞ്ചായത്തുകളില് 25 പേരും നഗരസഭകളില് 24 പേരുമാണ് ട്രാന്സ്ജെന്റര് വിഭാഗക്കാര്.
Local body elections: Malappuram district has 33,54,658 voters
RELATED STORIES
'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTമുസ്ലിം സംഘടനകളുമായി വീണ്ടും ആർഎസ്എസിന്റെ രഹസ്യ ചർച്ച
25 Jan 2023 3:36 PM GMTഗുജറാത്തില് 17 മുസ് ലിംകളെ കൊന്ന കേസില് പ്രതികളെ വെറുതെ വിട്ടു
25 Jan 2023 2:25 PM GMTക്രിസ്ത്യന്, മുസ് ലിം യുവാക്കള്ക്ക് ബജ്റംഗ്ദളുകാരുടെ ...
24 Jan 2023 4:24 PM GMTഗുജറാത്ത് വംശഹത്യ മുന്കൂട്ടി തയ്യാറാക്കിയത്; ബ്രിട്ടന്റെ അന്വേഷണ...
24 Jan 2023 3:58 PM GMTഇന്ത്യയില് ജീവിക്കണമെങ്കില് വന്ദേമാതരം ചൊല്ലണമെന്ന് ഹിന്ദുത്വര്
23 Jan 2023 3:20 PM GMT