Malappuram

കേരള ബജറ്റ് 2021: മലപ്പുറത്തിന് ഉണര്‍വേകി സംസ്ഥാന ബജറ്റ്

പല പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയതോടൊപ്പം ചില പദ്ധതികള്‍ക്ക് ടോക്കണ്‍ തുകയും അനുവദിച്ചു.

കേരള ബജറ്റ് 2021: മലപ്പുറത്തിന് ഉണര്‍വേകി സംസ്ഥാന ബജറ്റ്
X

മലപ്പുറം: സംസ്ഥാന ബജറ്റില്‍ ജില്ലയിലെ പല സ്വപ്ന പദ്ധതികളും ഇടം പിടിച്ചു. പല പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയതോടൊപ്പം ചില പദ്ധതികള്‍ക്ക് ടോക്കണ്‍ തുകയും അനുവദിച്ചു. ബജറ്റില്‍ തുക വകയിരുത്തിയതും ടോക്കണ്‍ അനുവദിച്ചതുമായ പ്രധാന പദ്ധതികള്‍

മലപ്പുറം മണ്ഡലം

മലപ്പുറം മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ റബ്ബറൈസ് ചെയ്യുന്നതിന് 1.2 കോടി രൂപ അനുവദിച്ചു. നരിയാട്ടുപാറ നെന്മിനി ചര്‍ച്ച് റോഡ്, മോങ്ങം തൃപ്പനച്ചി കാവനൂര്‍ റോഡ്, പാറമ്മല്‍ പറങ്കിമൂച്ചിക്കല്‍ റോഡ് എന്നിവക്ക് യഥാക്രമം 40 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ആനക്കയം പാലം പരിസരം സൗന്ദര്യവല്‍ക്കരണം, എടായിപ്പാലം ചെക്ക്ഡാം നിര്‍മ്മാണം എന്നീ പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചു.

17 റോഡുകള്‍ പുനരുദ്ധരിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു. മലപ്പുറം ചരിത്ര മ്യൂസിയംസാംസ്‌കാരിക കേന്ദ്രം, പൂക്കോട്ടൂര്‍ പുല്‍പ്പറ്റ മൊറയൂര്‍ പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതി, മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കംഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ടം, മലപ്പുറം മേല്‍മുറി കുടിവെള്ള പദ്ധതി, ഇരുമ്പുഴി കരുമാഞ്ചേരിപറമ്പ് കുടിവെള്ള പദ്ധതി, മലപ്പുറം ഗവഃ വനിതാ കോളേജ് കെട്ടിട നിര്‍മ്മാണം എന്നീ പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചു.

ടോക്കണ്‍ വ്യവസ്ഥയില്‍ മലപ്പുറം മണ്ഡലത്തില്‍ ഉള്‍പ്പെട്ട റോഡുകള്‍

മൊറയൂര്‍ അരിമ്പ്ര പൂക്കോട്ടൂര്‍ റോഡ്, പാലക്കത്തോട്കൂട്ടാവില്‍ എളയൂര്‍ റോഡ് പാലക്കാട് മോങ്ങം റോഡ്, ഇരുമ്പുഴി മേല്‍മുറി റോഡ്, വള്ളുവമ്പ്രം വളമംഗലം പൂക്കൊളത്തൂര്‍ റോഡ്, ആനക്കയം ഒറുവമ്പുറം റോഡ്, മൊറയൂര്‍ എടപ്പറമ്പ് കിഴിശ്ശേരി റോഡ്, പള്ളിമുക്ക് കിഴിശ്ശേരി റോഡ്, മൊറയൂര്‍ ഒഴുകൂര്‍ എക്കാപ്പറമ്പ് റോഡ്, അത്താണിക്കല്‍ വെള്ളൂര്‍ ആലക്കാട് തടപ്പറമ്പ് റോഡ്, പുല്‍പ്പറ്റ യൂണിറ്റി കോളേജ് നറുകര റോഡ്, മുള്ളമ്പാറ കോണിക്കല്ല്ഇരുമ്പുഴി റോഡ്, മുണ്ടുപറമ്പ് ചെന്നത്ത് മാരിയാട് റോഡ്, വില്ലേജ്പടി ആരക്കോട് റോഡ്, ചെളൂര്‍ ചാപ്പനങ്ങാടി റോഡ്, അരിമ്പ്ര മുസ്ലിയാരങ്ങാടി റോഡ്, കുന്നിക്കല്‍ വളയക്കോട് റോഡ്

ബജറ്റില്‍ പെരിന്തല്‍മണ്ണ

ബജറ്റില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിന് ലഭിച്ചത് 1 കോടി 20 ലക്ഷം രൂപ. കാര്യവട്ടംഅലനല്ലൂര്‍ റോഡ് ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്നതിനാണ് 1. 2കോടി രൂപ അനുവദിച്ചത്.

ബജറ്റില്‍ ടോക്കണ്‍ ലഭിച്ച പദ്ധതികള്‍

താഴെക്കോട് ആലിപ്പറമ്പ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന സി എ ആര്‍ ഡബ്ല്യൂഎസ് എസ് കുടിവെള്ള പദ്ധതി, ചെറുകരമുതുകുറുശ്ശി റോഡ് ബി.എം.ആന്‍ഡ് ബി.സി. ചെയത് നവീകരണം, പാലക്കാട്‌പെരിന്തല്‍മണ്ണ റോഡ് നവീകരണം കി.മീ.48/880 മുതല്‍ 58/540 വരെ, പുലാമന്തോള്‍കുളത്തൂര്‍ റോഡ് നവീകരണം കി.മീ.0/000 മുതല്‍ 6/960 വരെബി.എംആന്‍ഡ് ബി.സി. ചെയ്ത് നവീകരണം, ജി.എല്‍.പി.എസ്. തേലക്കാട്, വെട്ടത്തൂര്‍, കെട്ടിട നിര്‍മ്മാണം, 55 മൈല്‍ തെയ്യോട്ടുചിറ റോഡ് ബി.എം. ആന്‍ഡ് ബി.സി.ചെയ്ത് നവീകരണം, വട്ടപ്പറമ്പ് പാറക്കണ്ണി വില്ലേജ് റോഡ് ബി.എം.& ബി.സി.ചെയ്യല്‍,

പെരിന്തല്‍മണ്ണ പി.ഡബ്ല്യ.ഡി.കെട്ടിട സമുച്ചയം, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി കെട്ടിട സമുച്ചയം, വെട്ടത്തൂര്‍ പഞ്ചായത്ത് കെട്ടിടം, എം. ജി.എല്‍ .പി.എസ്. പുത്തന്‍പള്ളി മേലാറ്റൂര്‍ കെട്ടിട നിര്‍മ്മാണം, ജി.എല്‍.പി.സ്‌കൂള്‍ തൂത കെട്ടിട നിര്‍മ്മാണം, വുമണ്‍സ് ഐ.റ്റി.ഐ. താഴെക്കോട്, തൂതപ്പുഴയ്ക്ക് കുറുകെ കാളിക്കടവ് പാലം നിര്‍മ്മാണം, തൂതപ്പുഴയ്ക്ക് കുറുകെ ഏലംകുളം മട്ടായ പറയന്‍ തുരുത്ത് പാലം നിര്‍മ്മാണം, ചെറുകര റയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം, താഴേക്കോട് ആലിപ്പറമ്പ് പഞ്ചായത്ത് കുടിവെള്ള പദ്ധതിക്ക് സമീപം തൂതപ്പുഴയ്ക്ക് കുറുകെ തൂതയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം, മേലാറ്റൂര്‍ പഞ്ചായത്തില്‍ മണിയാണീരിക്കടവ് പാലത്തിനു താഴെ കല്ലടയില്‍ ചെക്ക് നിര്‍മ്മാണം, മേലാറ്റൂര്‍ പഞ്ചായത്തിലെ ഉച്ചാരക്കടവ് പാലത്തിന് സമീപം തടയണ നിര്‍മ്മാണം

ബജറ്റില്‍ വണ്ടൂര്‍

തൃക്കലങ്ങോട് വണ്ടൂര്‍ കാളികാവ് റോഡ് അഭിവൃദ്ധിപ്പെടുത്തലിന് 60 ലക്ഷവും നടുവത്ത് വടക്കുംപാടം റോഡ് പുനരുദ്ധാരണത്തിന് 40 ലക്ഷവും ബജറ്റില്‍ അനുവദിച്ചു.

ടോക്കണ്‍ അനുവദിച്ച പ്രവൃത്തികള്‍

പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് അപ്രോച്ച് റോഡ് പുനര്‍നിര്‍മ്മാണം, വണ്ടൂര്‍ ടൗണ്‍ നവീകരണവും സ്ഥലം ഏറ്റെടുക്കലും, കരുവാരകുണ്ട് കുട്ടത്തി നീലാഞ്ചേരി കാളികാവ് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍, തിരുവാലി ഹൈസ്‌കൂള്‍പടി മേപ്പാടം മമ്പാട് പി.എച്ച്.സി. റോഡ് അഭിവൃദ്ധിപ്പെടുത്തല്‍, വണ്ടൂര്‍ റസ്റ്റ് ഹൗസിന് പുതിയ കെട്ടിടനിര്‍മ്മാണം, കൂളിപ്പറമ്പ് കൂരാട് പള്ളിപ്പടി മമ്പാട്ട് മൂല റോഡ് പുനരുദ്ധാരണം, വണ്ടൂര്‍ ബൈപ്പാസ് റോഡ് രണ്ടാംഘട്ടം നിര്‍മ്മാണം (ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ), തുവ്വൂരില്‍ ഒലിപ്പുഴയ്ക്ക് കുറുകെ മാതോത്ത് പാലം നിര്‍മ്മാണം, കാളികാവ് പുഴയ്ക്ക് കുറുകെ മുത്തന്‍തണ്ട് പാലം നിര്‍മ്മാണം, ചോക്കാട് പുഴയ്ക്ക് കുറുകെ പന്നിക്കോട്ടുമുണ്ട് പാലം പുനര്‍നിര്‍മ്മാണം, 40 സെന്റ് ടി.കെ. കോളനി റോഡില്‍ കോട്ടപ്പുഴയ്ക്ക് കുറുകെ പാലം, കോട്ടപ്പുഴയ്ക്ക് കുറുകെ പരുത്തിപ്പറ്റ പരിയങ്ങാട് പാലം പുനര്‍നിര്‍മ്മാണം, നീലാഞ്ചേരി ചെങ്കോട് പാലം നിര്‍മ്മാണം, വണ്ടൂരില്‍ ആധുനിക രീതിയിലുള്ള സ്‌റ്റേഡിയം നിര്‍മ്മാണം രണ്ടാം ഘട്ടം, വണ്ടൂര്‍ പിഡബ്ല്യുഡി കോംപ്ലക്‌സ് നിര്‍മ്മാണം, തൃക്കെക്കുത്ത് കാഞ്ഞിരംപാടം കാപ്പില്‍ റോഡ് നിര്‍മാണം, മരുതംകാട് കണിയാംപൊട്ടി പാലം നിര്‍മ്മാണം, തുവൂര്‍ തണ്ടുങ്ങല്‍ പാലം നിര്‍മ്മാണം.

വള്ളിക്കുന്ന് മണ്ഡലം

ഫയര്‍ സ്‌റ്റേഷനും റസ്റ്റ്ഹൗസും തേഞ്ഞിപ്പലത്ത് മിനി സിവില്‍ സ്‌റ്റേഷനും പരിഗണനയില്‍, ചേലേമ്പ്ര പുല്ലിപ്പുഴയില്‍ പുതിയ സാള്‍ട്ട് എക്‌സ്‌ക്ലൂഷന്‍ ചെക്ക്ഡാമിന് ഒരു കോടി

വള്ളിക്കുന്ന് മണ്ഡലത്തിലെ മറ്റ് പദ്ധതികള്‍

മൂന്നിയൂര്‍, ചേലേമ്പ്ര, പെരുവളളൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളില്‍ കുടിവെളള പദ്ധതി നവീകരണം, തേഞ്ഞിപ്പലം ആസ്ഥാനമായി ഫയര്‍ സ്‌റ്റേഷന്‍, സര്‍വ്‌

Next Story

RELATED STORIES

Share it