Malappuram

ലഹരി മാഫിയകള്‍ക്കെതിരേ ധീരതയോടെ പോരാടിയ കാളികാവ് എസ്‌ഐ സികെ നൗഷാദിന് സ്ഥലം മാറ്റം

2019 നവമ്പറിലാണ് കാളികാവ് പോലിസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയി ചുമതലയേറ്റത്

ലഹരി മാഫിയകള്‍ക്കെതിരേ ധീരതയോടെ പോരാടിയ കാളികാവ് എസ്‌ഐ സികെ നൗഷാദിന് സ്ഥലം മാറ്റം
X

കാളികാവ്: ലഹരിക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചും കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ശക്തമായ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ശ്രദ്ധേയനായ കാളികാവ് എസ്.ഐ സികെ നൗഷാദിന് കാളികാവ് സ്റ്റേഷനില്‍ നിന്നും സ്ഥലം മാറ്റം. ചുരുങ്ങിയ കാലയളവ് കൊണ്ട് കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ ലഹരി മാഫിയയുടെ കണ്ണിയറുക്കാന്‍ കഠിനശ്രമം നടത്തിയ നൗഷാദിത് പെരിന്തല്‍മണ്ണയിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.

കാലങ്ങളായി പോലിസ് സ്റ്റേഷനില്‍ ഇടപെട്ടിരുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് വഴങ്ങാത്തതാണ് സ്ഥലം മാറ്റത്തിനു പിന്നിലെന്നാണ് പറയപ്പെടുന്നത്. ഇദ്ദേഹത്തെ കാളികാവില്‍ തന്നെ നിലനിര്‍ത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 2019 നവമ്പറിലാണ് കാളികാവ് പോലിസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയി ചുമതലയേറ്റത്. കൃത്യനിര്‍വഹണത്തിലെ കണിശതയും പലപ്പോഴും നിയമവിരുദ്ധമായ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതും കാരണം മൂന്ന് വര്‍ഷത്തെ സര്‍വീസില്‍ പത്തോളം ട്രാന്‍സ്ഫറുകളാണ് ഈ പോലിസ് ഓഫിസറെ തേടിയെത്തിയത്. കൃത്യ നിര്‍വഹണത്തിനിടെ ഗുരുതരമായി പരിക്കേറ്റ സംഭവവുമുണ്ടായിട്ടുണ്ട്

കാളികാവ് സ്റ്റേഷനിലെ വെറും എട്ട് മാസത്തെ സേവനത്തില്‍ വലുതും ചെറുതുമായ ഇരുപതിനടുത്ത് കഞ്ചാവ് കേസുകള്‍, അനധികൃത ചരായം വാറ്റും. വിദേശ മദ്യം ഉള്‍പ്പെടെ അബ്കാരി കേസുകള്‍, ചീട്ടുകളി, മണല്‍ കടത്ത് തുടങ്ങി നിരവധി കേസുകള്‍ പിടികൂടാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇന്‍സപെക്ടര്‍ ജ്യോതീന്ദ്രകുമാറിന്റെ നേത്യത്വത്തിലുള്ള പോലിസ് ടീമില്‍എസ്.ഐ ആയിരുണ നൗഷാദിന്റെ പ്രവര്‍ത്തനത്തെ നാട്ടുകാര്‍ ഏറെ മതിപ്പോടെയാണ് കണ്ടിരുന്നത്. കാളികാവ് സ്റ്റേഷനില്‍ നിന്നും സ്ഥലം മാറിപ്പോവാന്‍ ഒരുങ്ങുന നൗഷാദിന് ഉചിതമായ യാത്രയയപ്പ് ഒരുക്കാനുള്ള തീരുമാനത്തിലാണ് കാളികാവിലെ വിവിധ സന്നദ്ധ സംഘടനകള്‍.




Next Story

RELATED STORIES

Share it