Malappuram

വേറിട്ട കാഴ്ചയായി കാളികാവ് ജനമൈത്രി പോലിസിന്റെ പുസ്തകറാലി

കോളനിയിലെ ഗവ.എല്‍പി സ്‌കൂളില്‍ വായനശാല ഒരുക്കുന്നതിന് ആയിരത്തോളം പുസ്തകങ്ങളുമായാണ് പോലിസെത്തിയത്.

വേറിട്ട കാഴ്ചയായി കാളികാവ് ജനമൈത്രി പോലിസിന്റെ പുസ്തകറാലി
X

കാളികാവ്: പോലിസിന്റെ റൂട്ട് മാര്‍ച്ച് മാത്രം കണ്ടുപരിചയിച്ച നാടിന് പോലിസിന്റെ ബുക്ക് മാര്‍ച്ച് കൗതുകക്കാഴ്ചയായി. ചോക്കാട് നാല്‍പ്പത് സെന്റ് ഗിരിജന്‍ കോളനിയിലേക്കാണ് കൗതുകറാലി നടത്തിയത്. കോളനിയിലെ ഗവ.എല്‍പി സ്‌കൂളില്‍ വായനശാല ഒരുക്കുന്നതിന് ആയിരത്തോളം പുസ്തകങ്ങളുമായാണ് പോലിസെത്തിയത്. ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലാണ് റാലി നടത്തിയത്. അസിസ്റ്റന്റ് എസ്പി രീഷ്മ രമേശനും റാലിയില്‍ പങ്കെടുത്തു. നാല്‍പത് സെന്റ് കോളനിയുടെ ശോച്യാവസ്ഥയും അവഗണനയും കണ്ടെത്തുന്നതിന് കാളികാവ് പോലിസിന്റെ നേതൃത്വത്തില്‍ രണ്ടുമാസം മുമ്പ് അദാലത്ത് നടത്തിയിരുന്നു.

ന്ന് ലഭിച്ച പരാതികള്‍ മുഴുവനും അതത് വകുപ്പുകളുടെ സഹായത്തോടെ പരിഹരിച്ചു. സ്‌കൂളിന്റെ ലൈബ്രറിയുടെ കുറവാണ് ഇപ്പോള്‍ പരിഹരിച്ചത്. അമ്പതിലേറെ കുടുംബങ്ങളാണ് കോളനിയിലുള്ളത്. പ്രദേശത്തെ ക്ലബ്ബുകള്‍, സന്നദ്ധസംഘങ്ങള്‍, സ്‌കൂളുകള്‍ എന്നിവയില്‍നിന്നാണ് പുസ്തകങ്ങള്‍ ശേഖരിച്ചത്. നാട്ടുകാര്‍ക്കുകൂടി ഉപകാരപ്രദമാവുന്ന തരത്തിലായിരിക്കും ലൈബ്രറിയുടെ പ്രവര്‍ത്തനം. സാഹിത്യകാരന്‍ ജി സി കാരക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്‍സ്‌പെക്ടര്‍ പി അബ്ദുല്‍ ബഷീര്‍, ബ്ലോക്ക് മെമ്പര്‍ അശ്‌റഫ് പൈനാട്ടില്‍, എം മണി, കെ അലവി, ശാഹിന ഗഫൂര്‍, എസ്‌ഐ സി കെ നൗഷാദ്, പി വിനയദാസ് സംസാരിച്ചു.

Next Story

RELATED STORIES

Share it