Malappuram

പൗരത്വനിഷേധത്തിനെതിരേ മഞ്ചേരിയില്‍ പ്രതിഷേധത്തെരുവ് നടത്തി ജൂനിയര്‍ ഫ്രന്റ്‌സ്

പൗരത്വനിഷേധത്തിനെതിരേ മഞ്ചേരിയില്‍ പ്രതിഷേധത്തെരുവ് നടത്തി ജൂനിയര്‍ ഫ്രന്റ്‌സ്
X

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രേഖ ചോദിക്കാന്‍ നിങ്ങളാര് എന്ന മുദ്രാവാക്യവുമായി ജൂനിയര്‍ ഫ്രന്റ്‌സ് മഞ്ചേരി സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. നൂറുകണക്കിന്ന് കുട്ടികള്‍ അണിനിരന്ന പ്രതിഷേധം പാണ്ടിക്കാട് ബൈപ്പാസ് ജങ്ഷനില്‍നിന്ന് തുടങ്ങി ടൗണില്‍ചുറ്റി സീതി ഹാജി സ്റ്റാന്റില്‍ സമാപിച്ചു.

സ്വലാഹ് കുരിക്കള്‍, ഖുബൈബ് പള്ളികളി, അബിനാസ് വല്ലാഞ്ചിറ, കരുവാടന്‍ യഹ്‌യ ഉസൈര്‍, പോരൂര്‍ മുഫ്‌ലിഹ് റോഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it