ജനകീയാസൂത്രണം രജതജൂബിലി ആഘോഷം

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി പഞ്ചായത്ത് തല പരിപാടിയുടെ ഉദ്ഘാടനം ഏറനാട് മണ്ഡലം പി കെ ബഷീര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാരെ ആദരിച്ചു. പരേതരായ ആദ്യകാല പ്രസിഡന്റ് എ മുഹമ്മദ് എന്ന മാനു ഹാജി, വി വി തോമസ്, കെ മുഹമ്മദ് എന്ന ചെറിയാപ്പു, അടുത്ത കാലത്ത് മരണമടഞ്ഞ വൈസ് പ്രസിഡന്റ് എം ജോതിഷ്‌കുമാര്‍ എന്നിവരുടെ ഫോട്ടോ അനാഛാദനവും വിരമിച്ച അങ്കണവാടി അധ്യാപികരായ എം കെ ഖദീജ, പുഷ്പകുമാരി എന്നിവര്‍ക്കുള്ള മെമോന്റോ വിതരണവും എംഎല്‍എ പി കെ ബഷീര്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി ജിഷ, വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ കെ ഹലീമ, കെ കെ ഹസ്‌നത്ത്, മുന്‍ പ്രസിഡന്റുമാരായ എന്‍ കെ ഷൌക്കത്തലി വി പി മുഹമ്മദ്, എം സഹീദ, കെ സൈനബ, പി കെ അബ്ദുറഹ്മാന്‍, കെ കോയസന്‍, സബീന കണ്ണനാരി, സെക്രട്ടറി ഇ ആര്‍ ഓമന അമ്മാള്‍ സംസാരിച്ചു.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT