ഐഎസ്എം യുവജാഗ്രത സംഘടിപ്പിച്ചു

പൊന്‍മുണ്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബൈര്‍ ഇളയോടത്ത് ഉദ്ഘാടനം ചെയ്തു

ഐഎസ്എം യുവജാഗ്രത സംഘടിപ്പിച്ചു

തിരൂര്‍: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നീതിയും നിര്‍ഭയത്വവും പ്രധാനം ചെയ്യാന്‍ രാഷ്ട്രം ഭരിക്കുന്നവര്‍ തയ്യാറാവണമെന്ന് ഐഎസ്എം ജില്ലാ യുവജാഗ്രത ആവശ്യപ്പെട്ടു. രാഷ്ട്രം, നീതി, നിര്‍ഭയത്വം എന്ന പ്രമേയത്തില്‍ വൈലത്തൂരില്‍ സംഘടിപ്പിച്ച യുവ ജാഗ്രത പൊന്‍മുണ്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബൈര്‍ ഇളയോടത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റാഫി കന്നുംപുറം അധ്യക്ഷത വഹിച്ചു. ഐ എസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ആസിഫലി കണ്ണൂര്‍, റിഹാസ് പുലാമന്തോള്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. അബ്ദുല്‍ കരീം എന്‍ജിനീയര്‍, പി മൂസക്കുട്ടി മദനി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, ജലീല്‍ വൈരങ്കോട്, ഷാനവാസ് പറവന്നൂര്‍, ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ടി കെ എന്‍ നാസര്‍, മജീദ് രണ്ടത്താണി, ഖയ്യൂം കുറ്റിപ്പുറം, അറഫാത്ത് പറവണ്ണ, ടി കെ എന്‍ ഹാരിസ് സംസാരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഇശല്‍ സമരത്തിന് ഫൈസല്‍ കന്‍മനവും ജാബിര്‍ സുലൈമാനിയും നേതൃത്വം നല്‍കി.
RELATED STORIES

Share it
Top