അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം; ഒരാള്‍ പിടിയില്‍
BY NSH16 Nov 2021 5:52 PM GMT

X
NSH16 Nov 2021 5:52 PM GMT
താനൂര്‍: പരിയാപുരം ഓലപ്പീടികയില്‍ അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടകേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ ഒരാള്‍ പോലിസ് പിടിയിലായി. പരിയാപുരം ഓലപ്പീടിക സ്വദേശി മൂത്തേടത്തുകാട്ടില്‍ ഷാജിയെയാണ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരേ ലോട്ടറി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
മൂന്നക്ക ലോട്ടറി ചൂതാട്ടത്തിന് സഹായം നല്‍കുന്ന കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി ഏജന്‍സിയെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. താനൂര്‍ ഡിവൈഎസ്പി മൂസാ വള്ളിക്കാടന്റെ നേതൃത്വത്തില്‍ താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്, ജയകൃഷ്ണന്‍, പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിലെ അംഗങ്ങളായ ആല്‍ബിന്‍, വിപിന്‍, ജിനീഷ്, സബറുദ്ദീന്‍, അഭിമന്യൂ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്,
Next Story
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില് വെടിക്കെട്ട് പുരയില് സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല് കൗണ്സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്മാര്ജന പ്ലാന്റ്: അഹങ്കാരിയായ മേയര് ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്മാണമേഖലയിലെ പ്രതിസന്ധി: സര്ക്കാര് അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT