പീഡാനുഭവ സ്മരണയില്‍ വിശ്വാസികള്‍ ദുഃഖവെള്ളിആചരിച്ചു

പീഡാനുഭവ സ്മരണയില്‍ വിശ്വാസികള്‍ ദുഃഖവെള്ളിആചരിച്ചു

പെരിന്തല്‍മണ്ണ: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയുണര്‍ത്തി കൃസ്തുമത വിശ്വാസികള്‍ ദുഃഖവെള്ളി ആചരിച്ചു. പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തില്‍ ദുഃഖവെള്ളി ആചരിച്ചു. പ്രാര്‍ഥനാഭരിതമായ ചടങ്ങുകളോടെ നടന്ന മഹാത്യാഗത്തിന്റെ അനുസ്മരണയില്‍ ഉപവാസമെടുത്ത നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. പീഡാനുഭവ തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ.ജേക്കബ് കൂത്തൂര്‍ കാര്‍മികത്വം വഹിച്ചു. കുരിശുചുംബനം, കുരിശിന്റെ വഴി, നഗരി കാണിക്കല്‍ എന്നിവയുമുണ്ടായി. പെരിന്തല്‍മണ്ണ ഫൊറോന വികാരി ഫാ.കുര്യാക്കോസ് ഐക്കൊളമ്പില്‍ സന്ദേശം നല്‍കി. ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ ശനിയാഴ്ച രാത്രി 11ന് തുടങ്ങും. ഞായര്‍ രാവിലെ 7.30നും വിശുദ്ധ കുര്‍ബാനയുണ്ടാവും.

RELATED STORIES

Share it
Top