Malappuram

കേള്‍വിയുടെ ലോകത്ത് തിരിച്ചെത്തിയവരുടെ കുടുംബസംഗമം 24ന്

കേള്‍വിയുടെ ലോകത്ത് തിരിച്ചെത്തിയവരുടെ  കുടുംബസംഗമം 24ന്
X

പെരിന്തല്‍മണ്ണ: കേള്‍വിയുടെ ലോകത്ത് തിരിച്ചെത്തിയവരുടെ കുടുബ സംഗമം കാതോരം-2019 ഈമാസം 24ന് പെരിന്തല്‍മണ്ണ ഐ എംഎ ഹാളില്‍ നടക്കും. ജന്മനാ കേള്‍വിയില്ലാതായവരും വിവിധ കാരണങ്ങളാല്‍ കേള്‍വി നഷ്ടപ്പെട്ടവരും ശസ്ത്രക്രിയ വഴികേള്‍വിയുടെ പുതുലോകത്ത് തിരിച്ചെത്തിയ അനുഭവങ്ങള്‍ പരിപാടിയില്‍ പങ്കുവയ്ക്കും. കേന്ദ്രസര്‍ക്കാരിന്റെ അഡിപ്പ് പദ്ധതിയിലൂടെയും സംസ്ഥാന സര്‍ക്കാറിന്റെ ശ്രുതി തരംഗം പദ്ധതി വഴിയും സംസ്ഥാന സാമൂഹികനീതി വകുപ്പിനു കീഴിലും അല്ലാതെയും പെരിന്തല്‍മണ്ണ അസന്റ് ഇ എന്‍ ടി ആശുപത്രിയില്‍ നിന്ന് കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ കേള്‍വി തിരിച്ചുപിടിച്ച 400 ലധികം പേര്‍ സംഗമത്തില്‍ പങ്കെടുക്കും. കേള്‍വി തിരിച്ചുകിട്ടിയതിലൂടെ കര്‍മരംഗത്ത് കരുത്ത് തെളിയിച്ച കുട്ടികളും മുതിര്‍ന്നവരും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന കുടുബ സംഗമം രാവിലെ 9.30നു മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം അധ്യക്ഷത വഹിക്കും. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന മുഖ്യാതിഥിയാവും. സിയാക്ക് സംസ്ഥാന സെക്രട്ടറി അനീഷ് ചന്ദ്രന്‍, ഐഎംഎ പ്രസിഡന്റ് ഡോ. കൊച്ചു എസ് മണി പങ്കെടുക്കും. പ്രതിന്ധികള്‍ക്കെതിരേ പട നയിച്ച് മാതൃകാ പ്രവര്‍ത്തനം നടത്തിയ ഇവര്‍ക്ക് താങ്ങായ കോക്ലിയര്‍ ഇംപ്ലാന്റ് രംഗത്തെ വിദഗ്ധരും ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. തുടര്‍ന്ന് കലാവിരുന്നും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജനും അസന്റ് ഇ എന്‍ ടി ആശുപത്രി മാനേജിങ് ഡയറക്ടറുമായ ഡോ. പി കെ ഷറഫുദ്ദീന്‍, സീനിയര്‍ ഇ എന്‍ ടി സര്‍ജന്‍ ഡോ. അനുരാധ വര്‍മ, സീനിയര്‍ ഓഡിയോളജിസ്റ്റ് എന്‍ പി പ്രശാന്ത്, കെ പി മുഹമ്മദലി സംസാരിച്ചു.




Next Story

RELATED STORIES

Share it