Malappuram

വ്യാജവാറ്റ് തടയാന്‍ എക്‌സൈസ് പരിശോധന; 300 ലിറ്റര്‍ വാഷ് നശിപ്പിച്ചു

കൊറോണ കാരണം വിദേശമദ്യശാലകള്‍ അടച്ചതിനാല്‍ വ്യാജവാറ്റുകാര്‍ക്കെതിരേ കര്‍ശനപരിശോധനയാണ് എക്‌സൈസ് നടത്തുന്നത്.

വ്യാജവാറ്റ് തടയാന്‍ എക്‌സൈസ് പരിശോധന; 300 ലിറ്റര്‍ വാഷ് നശിപ്പിച്ചു
X

പരപ്പനങ്ങാടി: കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുഗുണന്റെ നേതൃത്വത്തില്‍ വാറ്റാന്‍ തയ്യാറാക്കി സൂക്ഷിച്ച 300 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ സംഘവും ചേളന്നൂര്‍ റെയ്ഞ്ച് പാര്‍ട്ടിയും സംയുക്തമായി കക്കോടി, പൂവത്തൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. കൊറോണ കാരണം വിദേശമദ്യശാലകള്‍ അടച്ചതിനാല്‍ വ്യാജവാറ്റുകാര്‍ക്കെതിരേ കര്‍ശനപരിശോധനയാണ് എക്‌സൈസ് നടത്തുന്നത്.

സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ സി രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഡി എസ് ദിലീപ്കുമാര്‍, എന്‍ കെ ഷബീര്‍, അര്‍ജുന്‍ വൈശാഖ്, ആര്‍ കെ റഷീദ്, പ്രഭിത്ത്‌ലാല്‍, ഡ്രൈവര്‍ ഒ ടി മനോജ് എന്നിവര്‍ പങ്കെടുത്തു. വ്യാജവാറ്റ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം സുഗുണന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it