Malappuram

കൊടികുത്തി മലയിലേക്ക് പ്രവേശിക്കുന്നതിന് പാസ് ഏര്‍പ്പെടുത്തി

കൊടികുത്തി മലയിലേക്ക് പ്രവേശിക്കുന്നതിന് പാസ് ഏര്‍പ്പെടുത്തി
X

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ മിനി ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നാളെ മുതല്‍ പ്രവേശന പാസ് ഏര്‍പ്പെടുത്തിയതായി നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ പി പ്രവീണ്‍ അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയും വിദേശികള്‍ക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്. കാമറ കൊണ്ടുപോവുന്നതിന് 10 രൂപ നല്‍കണം. തിരക്ക് നിയന്ത്രിക്കുന്നതിനാണ് പുതിയ ക്രമീകരണം. രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെയാണ് സന്ദര്‍ശക സമയം. തിങ്കളാഴ്ച അവധിയായിരിക്കും.

Next Story

RELATED STORIES

Share it