തിരൂര്‍ ജില്ലാ ആശുപത്രിയെ തകര്‍ക്കരുത്; എസ്ഡിപിഐ സമരകാഹളം 17ന് തിരൂരില്‍

മലപ്പുറം: ആറ് നിയോജക മണ്ഡലങ്ങളിലെ ജനങ്ങള്‍ വിദഗ്ധചികില്‍സയ്ക്കായി ആശ്രയിക്കുന്ന തിരൂര്‍ ജില്ലാ ആശുപത്രിയെ തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തിരൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായ സമരകാഹളം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരൂര്‍ സിറ്റി ജങ്ഷനില്‍ നടക്കും. ജില്ലാ ആശുപത്രി ആയിട്ടും വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ലഭിക്കുന്നത്.
നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഉള്ള സൗകര്യങ്ങള്‍തന്നെ യഥാവിധി ഉപയോഗിക്കാനും ആശുപത്രിയില്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. യഥാര്‍ഥത്തില്‍ ഈ ആശുപത്രിയെ ഉയര്‍ന്ന നിലവാരത്തിലുള്ള ആശുപത്രി ആക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രക്ഷോഭരംഗത്തിറങ്ങുന്നത്. സമരകാഹളം രാവിലെ 10 മണിക്ക് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് മെംബര്‍ എ കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കൂടാതെ മറ്റു പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMTവേള്ഡ് സോക്കര് പ്ലയര് ഓഫ് ദി ഇയര് പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT