ആദിവാസി ഊരുകളില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി

അരീക്കോട്: പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പതിനാറ് ആദിവാസി കോളനികളില്‍ അരീക്കോട് പോലിസും താലൂക്ക് ദുരന്തനിവാരണ സേനയും സംയുകതമായി പച്ചകറി കിറ്റ് വിതരണം നടത്തി. അരീക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതികള്‍പ്പെടെ ആവശ്യമായ പച്ചക്കറികള്‍ എത്തിച്ചുനല്‍കി. മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ട് സുജിത് ദാസ് കിറ്റ് വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു, പന്നിയാര്‍ മല, കരിമ്പ്, വെണ്ടേക്കും പൊയില്‍, നെല്ലായി, നെല്ലിയായി, കൊടുമ്പുഴ, കുരീരി ,ഈന്തും പാലി, കൂരംകല്ല്, ആലുങ്ങപ്പാറ, ചെക്കുന്ന് ഉള്‍പ്പെടെ മുഴുവന്‍ ഊരുകളിലും പ്രൊമോട്ടര്‍മാരുടെയും വാര്‍ഡ് പ്രധിനിധികളെയും ഉള്‍പ്പെടുത്തിയാണ് പച്ചക്കറി കിറ്റ് വിതരണം നടത്തിയത്.
കൊവിഡ് കാരണം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ആദിവാസി ഊരുകളെക്കുറിച്ച് അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ ഉമേഷ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലിസ് മേധാവി സുജിത് ദാസ്, കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫ് ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി വിതരണത്തിന് നേതൃത്വം നല്‍കിയത്. അരീക്കോട് ഇന്‍സ്‌പെക്ടര്‍ ഉമേഷ്, ടിഡിആര്‍എഫ് കോ-ഓഡിനേറ്ററും മാധ്യമപ്രവര്‍ത്തകനുമായ ഉമറലി ശിഹാബ്, അരീക്കോട് എസ്‌ഐ വി വി വിമല്‍, ബീറ്റ് ഓഫിസര്‍മാര്‍, അല്‍ ജമാല്‍ നാസര്‍, മഷൂദ് മപ്രം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT