വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചികില്‍സാ സഹായം; അപേക്ഷകരുടെ എണ്ണം 2,000 കവിഞ്ഞു
ജില്ലയിലെ 35 ഡയാലിസിസ് യൂനിറ്റുകളില്‍ ചികില്‍സ നടത്തുന്ന 1,650 രോഗികളും, ജില്ലയ്ക്ക് പുറത്തുള്ള ഡയാലിസിസ് യൂനിറ്റുകളില്‍ ചികില്‍സ നടത്തിക്കൊണ്ടിരിക്കുന്ന 350ഓളം രോഗികളും, വീട്ടില്‍ സ്വന്തമായി പെരിറ്റോണിയല്‍ ഡയാലിസിസ് നടത്തുന്ന 34 രോഗികളുമാണ് സഹായത്തിനായി ഇതിനകം സമീപിച്ചിട്ടുള്ളത്.

മലപ്പുറം: കൊവിഡ് -19 കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ വൃക്കരോഗികള്‍ ഡയാലിസിസ് ചികില്‍സ നടത്തുന്നതിന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസം കണക്കിലെടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച ചികില്‍സാ ധനസഹായത്തിനായി സമീപിച്ചവരുടെ എണ്ണം 2,000 കവിഞ്ഞു. ജില്ലാ പഞ്ചായത്ത് ഈ തീരുമാനം കൈക്കൊണ്ടതിനുശേഷം ജില്ലാ പഞ്ചായത്തിലേക്ക് അന്വേഷണങ്ങളുടെയും അപേക്ഷകളുടെയും പ്രവാഹമായിരുന്നു.
ജില്ലയിലെ 35 ഡയാലിസിസ് യൂനിറ്റുകളില്‍ ചികില്‍സ നടത്തുന്ന 1,650 രോഗികളും, ജില്ലയ്ക്ക് പുറത്തുള്ള ഡയാലിസിസ് യൂനിറ്റുകളില്‍ ചികില്‍സ നടത്തിക്കൊണ്ടിരിക്കുന്ന 350ഓളം രോഗികളും, വീട്ടില്‍ സ്വന്തമായി പെരിറ്റോണിയല്‍ ഡയാലിസിസ് നടത്തുന്ന 34 രോഗികളുമാണ് സഹായത്തിനായി ഇതിനകം സമീപിച്ചിട്ടുള്ളത്. ഇത്രയും വൃക്കരോഗികള്‍ക്ക് ഈ മാസം 20 മുതല്‍ മുതല്‍ നിലവില്‍ ലോക്ക് ഡൗണ്‍ നിശ്ചയിച്ചിട്ടുള്ള മെയ് 3 വരെയുള്ള കാലയളവില്‍ ഒരു ഡയാലിസിസിന് 950 രൂപ എന്ന നിരക്കില്‍ സഹായധനം നല്‍കുന്നതിനാണ് ജില്ലാ പഞ്ചായത്തിന് അനുമതി ലഭിച്ചിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
ഇതുപ്രകാരം 1.25 കോടി രൂപയാണ് ധനസഹായം നല്‍കാന്‍ ആവശ്യമായിവരികയെന്നും ജില്ലാ പഞ്ചായത്തിന്റെ മറ്റു പദ്ധതികള്‍ ഒഴിവാക്കി ഇതിനുള്ള തുക കണ്ടെത്തുമെന്നും പ്രസിഡന്റ് അറിയിച്ചു തിങ്കളാഴ്ച ചേരുന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗം സഹായത്തിനായി സമീപിച്ചവരുടെ ലിസ്റ്റ് അംഗീകരിക്കുകയും ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാനെന്ന നിലയില്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ അനുമതിയോടുകൂടി ജില്ലയിലെ മൂന്ന് ജില്ലാ ആശുപത്രി സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ സഹായധനം വിതരണം ചെയ്യുകയും ചെയ്യുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
RELATED STORIES
തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
26 Jan 2023 7:33 AM GMTസ്കൂള്‍ ബസ്സുകള്‍ ട്രാക്ക് ചെയ്യുന്നതിന് 'വിദ്യാ വാഹന്‍' മൊബൈല്‍...
4 Jan 2023 5:45 AM GMTഅയച്ച സന്ദേശം തിരുത്തണോ ? ഇതാ വരുന്നു വാട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍
19 Sep 2022 10:51 AM GMTഎസ്ബിഐ ബാങ്കിങ് സേവനങ്ങള്‍ ഇനി വാട്സ് ആപ്പിലും; രജിസ്റ്റര്‍...
29 Aug 2022 7:48 AM GMTഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ ? ഉടന്‍ ഡിലീറ്റ് ചെയ്യുക !...
20 Aug 2022 6:11 AM GMTയൂ ട്യൂബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്
13 Aug 2022 4:24 AM GMT