Malappuram

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 423 പേര്‍ക്ക് രോഗബാധ; 422 പേര്‍ക്ക് രോഗമുക്തി; നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 400 പേര്‍ക്ക് വൈറസ്ബാധ

17 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ, രോഗബാധിതരായി ചികിത്സയില്‍ 4,066 പേര്‍, ആകെ നിരീക്ഷണത്തിലുള്ളത് 20,623 പേര്‍

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 423 പേര്‍ക്ക് രോഗബാധ; 422 പേര്‍ക്ക് രോഗമുക്തി; നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 400 പേര്‍ക്ക് വൈറസ്ബാധ
X

മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച 423 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതില്‍ 400 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 17 പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയതും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

422 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തി നേടിയത്. ഇവരുള്‍പ്പെടെ 1,00,364 പേര്‍ കോവിഡ് വിമുക്തരായി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. 20,623 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,066 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 270 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 104 പേരും 73 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 538 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫിസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും അനിവാര്യമാണ്. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സാഹചര്യമാണ് നിലവിലേത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ശനിയാഴ്ച മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 06

ആലങ്കോട് 03

ആലിപ്പറമ്പ് 09

അമരമ്പലം 02

ആനക്കയം 02

അങ്ങാടിപ്പുറം 05

അരീക്കോട് 03

ആതവനാട് 04

ഊരകം 03

ചാലിയാര്‍ 01

ചീക്കോട് 03

ചേലേമ്പ്ര 01

ചെറുകാവ് 03

ചോക്കാട് 07

ചുങ്കത്തറ 03

എടക്കര 02

എടപ്പാള്‍ 10

എടരിക്കോട് 01

എടവണ്ണ 11

ഏലംകുളം 01

ഇരിമ്പിളിയം 02

കാലടി 02

കാളികാവ് 02

കല്‍പകഞ്ചേരി 02

കരുളായി 02

കരുവാരക്കുണ്ട് 05

കാവനൂര്‍ 02

കീഴാറ്റൂര്‍ 05

കീഴുപറമ്പ് 02

കോഡൂര്‍ 04

കൊണ്ടോട്ടി 03

കൂട്ടിലങ്ങാടി 04

കോട്ടക്കല്‍ 10

കുറുവ 01

കുറ്റിപ്പുറം 09

മക്കരപ്പറമ്പ് 03

മലപ്പുറം 34

മമ്പാട് 06

മംഗലം 01

മഞ്ചേരി 11

മങ്കട 13

മാറാക്കര 02

മാറഞ്ചേരി 02

മേലാറ്റൂര്‍ 01

മൂന്നിയൂര്‍ 02

മൂര്‍ക്കനാട് 02

മൂത്തേടം 02

മൊറയൂര്‍ 01

മുതുവല്ലൂര്‍ 06

നന്നമ്പ്ര 02

നന്നംമുക്ക് 10

നെടിയിരുപ്പ് 03

നിലമ്പൂര്‍ 09

ഒതുക്കുങ്ങല്‍ 02

ഒഴൂര്‍ 01

പള്ളിക്കല്‍ 07

പാണ്ടിക്കാട് 03

പരപ്പനങ്ങാടി 04

പെരിന്തല്‍മണ്ണ 07

പെരുമണ്ണ ക്ലാരി 01

പെരുമ്പടപ്പ് 02

പെരുവെള്ളൂര്‍ 01

പൊന്നാനി 08

പൂക്കോട്ടൂര്‍ 03

പോരൂര്‍ 07

പുലാമന്തോള്‍ 21

പുളിക്കല്‍ 08

പുല്‍പ്പറ്റ 03

പുറത്തൂര്‍ 02

പുഴക്കാട്ടിരി 03

താനാളൂര്‍ 01

താനൂര്‍ 01

തലക്കാട് 02

തവനൂര്‍ 09

തേഞ്ഞിപ്പലം 03

തെന്നല 01

തിരുനാവായ 02

തിരുവാലി 04

തൃക്കലങ്ങോട് 03

തൃപ്രങ്ങോട് 02

തുവ്വൂര്‍ 01

തിരൂര്‍ 03

തിരൂരങ്ങാടി 08

ഊര്‍ങ്ങാട്ടിരി 06

വളാഞ്ചേരി 01

വള്ളിക്കുന്ന് 04

വട്ടംകുളം 06

വാഴക്കാട് 01

വാഴയൂര്‍ 04

വഴിക്കടവ് 07

വേങ്ങര 13

വെട്ടത്തൂര്‍ 03

വെട്ടം 01

വണ്ടൂര്‍ 09

രോഗമുക്തരായവര്‍ ഒരു ലക്ഷം പിന്നിട്ടു

കൊവിഡ് മഹാമാരി കടുത്ത പ്രതിസന്ധി തീര്‍ക്കുന്നതിനിടെ സംസ്ഥാനത്തിന് മാതൃകയായി മലപ്പുറം ജില്ല പുതിയൊരു അധ്യായംകൂടി രചിക്കുന്നു. ജില്ലയില്‍ രോഗബാധിതരായ ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1,00,364 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്കും പരിചരണത്തിനും ശേഷം കോവിഡ് വിമുക്തരായി നിത്യ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കോവിഡ് പ്രതിരോധ വാക്‌സീന്‍ വിതരണം കൂടി ആരംഭിച്ചതോടെ ആരോഗ്യ മേഖലയില്‍ ആത്മവിശ്വാസം ഇരട്ടിക്കുകയാണ്.

2020 മാര്‍ച്ച് 16ന് രണ്ട് പേര്‍ക്കാണ് ജില്ലയില്‍ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ഇതിനുശേഷം 2021 ജനുവരി 30 വരെ 1,04,824 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 4,066 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 538 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ ഇതുവരെ മരണമടഞ്ഞത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തില്‍ സങ്കീര്‍ണ്ണമായ വര്‍ധനവിനിടയിലും പ്രതിരോധത്തിന്റെ പുതുമാനമാണ് ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ജനകീയ പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കിയത്.

ചൈനയിലെ വുഹാനില്‍ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ നടപ്പാക്കിവന്നത്. ആദ്യ ഘട്ടം മുതല്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഇപ്പോഴും തുടരുന്നു. രോഗബാധിതരാകുന്നവരെയെല്ലാം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആശങ്കയല്ല, മുന്നൊരുക്കമാണ് പ്രധാനമെന്ന സന്ദേശവുമായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മുതല്‍ സര്‍ക്കാര്‍ തലത്തിലുള്ള മുഴുവന്‍ ആതുരാലയങ്ങളും സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളും കോവിഡ് പ്രതിരോധചികിത്സാ കേന്ദ്രങ്ങളായി മാറ്റുകയും ഒപ്പം മറ്റ് ആരോഗ്യ പരിചരണങ്ങള്‍ക്കും ചികിത്സക്കും അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്താണ് ജില്ല ഈ മഹാമാരിക്കെതിരെ പ്രതിരോധമൊരുക്കിയത്. പ്രവാസികള്‍ ഏറെയുള്ള ജില്ലയില്‍ വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കൃത്യമായ ഇടപെടല്‍ തുടരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെക്കൂടി ഇത്തരത്തില്‍ നിരീക്ഷിക്കുന്നതിലൂടെ വൈറസ് വ്യാപനത്തിന്റെ തീവ്ര ഘട്ടങ്ങള്‍ ഫലപ്രദമായി ചെറുത്തു വരികയാണ്.

ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകകൂടി ചെയ്താല്‍ കോവിഡ് വ്യാപനത്തിന്റെ തോത് ജില്ലയില്‍ ഗണ്യമായി കുറക്കാനാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വൈറസ് ബാധക്കുള്ള സാധ്യതയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും വേണം. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ജില്ല മുന്‍നിര്‍ത്തുന്നത്.


Next Story

RELATED STORIES

Share it