- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 359 പേര്‍ക്ക് രോഗബാധ; 330 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 332 പേര്‍ക്ക്,ഉറവിടമറിയാതെ 17 പേര്‍ക്ക്,രോഗബാധിതരായി ചികിത്സയില്‍ 1,959 പേര്‍, ആകെ നിരീക്ഷണത്തിലുള്ളത് 18,406 പേര്‍

മലപ്പുറം: വലിയൊരു ഇടവേളക്ക് ശേഷം മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം 300 കവിഞ്ഞു. വെള്ളിയാഴ്ച 359 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയും രോഗവ്യാപനത്തില്‍ ഇതേ നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ അതീവ ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഡ് വ്യാപനം ഭീഷണിയായി തുടരുന്നതിനിടെ ആറു മാസങ്ങള്‍ക്ക് ശേഷം 2021 മാര്‍ച്ച് 22 ന് പ്രതിദിന രോഗബാധിതരുടെ എണ്ണം ജില്ലയില്‍ 100 ല്‍ താഴെയെത്തിയിരുന്നു. 81 പേര്‍ക്കാണ് മാര്‍ച്ച് 22 ന് വൈറസ്ബാധ സ്ഥിരീകരിച്ചത്. 2019 സെപ്തംബര്‍ മൂന്നിന് 91 പേര്‍ക്ക് രോബബാധ സ്ഥിരീകരിച്ച ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 100ല്‍ താഴെയെത്തിയത് മാര്‍ച്ച് 22നായിരുന്നു. ഇതിന് ശേഷം ഗണ്യമായ വര്‍ധനവാണ് വൈറസ്ബാധിതരുടെ എണ്ണത്തിലുണ്ടായത്.
വെള്ളിയാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ച 359 പേരില്‍ 332 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 17 പേര്‍ക്കും രോഗം ബാധിച്ചു. 18,406 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,959 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 123 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 70 പേരും 66 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 615 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്. വൈറസ് ബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നത് ആശാവഹമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. വെള്ളിയാഴ്ച (ഏപ്രില്‍ 09) 330 പേരാണ് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ രോഗ വിമുക്തരായവരുടെ എണ്ണം 1,23,073 ആയി.
രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ അതീവ ജാഗ്രത വേണം: ജില്ലാ കലക്ടര്‍
കൊവിഡ് വ്യാപനം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ അനാസ്ഥ പാടില്ല. രോഗബാധിതരുടെ എണ്ണം 100ല്‍ താഴെയെത്തിയ ശേഷം വര്‍ധിക്കുന്നത് ഗുരുതരമായ സാഹചര്യമായി വിലയിരുത്തണം. 2020 സെപ്തംബര്‍ മൂന്നിന് 91 പേര്‍ക്ക് രോബബാധ സ്ഥിരീകരിച്ച ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 100ല്‍ താഴെയെത്തുന്നത് 2021 മാര്‍ച്ച് 22നാണ്. 2019 ഒക്ടോബര്‍ 10നാണ് ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഏറ്റവുമുയര്‍ന്ന വര്‍ധന രേഖപ്പെടുത്തിയത്. അന്ന് 1,632 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും പൊതുജനങ്ങളും കൂട്ടായി നടത്തിയ പ്രവര്‍ത്തനത്തിലൂടെ രോഗബാധിതരുടെ എണ്ണം കുറച്ചുകൊണ്ടുവരാനായി. കോവിഡ് രണ്ടാം തരംഗം ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ജനകീയ പങ്കാളിത്തത്തോടെ മാത്രമെ വൈറസ് വ്യാപനം തടയാനാകൂവെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തി.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും സംയുക്തമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുകയാണ്. ഇതിനൊപ്പം ജനകീയ സഹകരണമില്ലാതെ ഈ മഹാമാരിയെ മറികടക്കാനാകില്ല. ഇക്കാര്യം തിരിച്ചറിഞ്ഞുള്ള സമീപനമാണ് എല്ലാവരില്‍ നിന്നുമുണ്ടാകേണ്ടതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ അനാസ്ഥ പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫിസര്‍
കോവിഡ് വ്യാപനം ജില്ലയില്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ അതി ജാഗ്രതയാണ് പൊതു സമൂഹത്തില്‍ നിന്നുണ്ടാകേണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും പാലിക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധ വാക്‌സീന്‍ സ്വീകരിക്കുന്നതിലും അനാസ്ഥ പാടില്ല. കോവിഡ് രണ്ടാം തരംഗത്തില്‍ വൈറസ് ബാധയും മരണ നിരക്കും വര്‍ധിക്കാനുള്ള സാഹചര്യമാണുള്ളത്. കോവിഡ് ബാധ ഗുരുതര ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നത് 45 വയസിനു മുകളില്‍ പ്രായമുള്ളവരിലാണ്. ഇത് മുന്‍നിര്‍ത്തി 45 വയസിനു മുകളില്‍ പ്രായമുള്ളവരെല്ലാവരും നിര്‍ബന്ധമായും വാക്‌സീന്‍ സ്വീകരിച്ച് സുരക്ഷിതരാകണം. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പെടുക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം മെഗാ ക്യാമ്പുകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്നു. മൊബൈല്‍ വാക്‌സിനേഷന്‍ സംവിധാനങ്ങളും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് വാക്‌സീന്‍ ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകില്ലെന്നും ഇതു സംബന്ധിച്ച കുപ്രചരണങ്ങള്‍ പൊതുസമൂഹം തിരിച്ചറിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
വെള്ളിയാഴ്ച (ഏപ്രില്‍ 09) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 02
ആലങ്കോട് 04
ആലിപ്പറമ്പ് 02
അമരമ്പലം 03
ആനക്കയം 01
അങ്ങാടിപ്പുറം 07
അരീക്കോട് 08
ആതവനാട് 03
ഊരകം 05
ചാലിയാര്‍ 01
ചേലേമ്പ്ര 03
ചെറുകാവ് 03
എടക്കര 02
എടപ്പാള്‍ 09
എടവണ്ണ 05
എടയൂര്‍ 04
ഏലംകുളം 03
കാലടി 03
കാളികാവ് 03
കണ്ണമംഗലം 06
കരുളായി 01
കരുവാരക്കുണ്ട് 01
കീഴാറ്റൂര്‍ 02
കീഴുപറമ്പ് 04
കോഡൂര്‍ 02
കൊണ്ടോട്ടി 15
കൂട്ടിലങ്ങാടി 01
കോട്ടക്കല്‍ 09
കുറുവ 05
കുറ്റിപ്പുറം 02
കുഴിമണ്ണ 01
മക്കരപ്പറമ്പ് 01
മലപ്പുറം 23
മമ്പാട് 02
മഞ്ചേരി 12
മങ്കട 01
മാറാക്കര 02
മൂന്നിയൂര്‍ 04
മൂര്‍ക്കനാട് 10
മൊറയൂര്‍ 03
നന്നമ്പ്ര 07
നന്നംമുക്ക് 02
നെടിയിരുപ്പ് 01
നിലമ്പൂര്‍ 03
നിറമരുതൂര്‍ 05
ഒതുക്കുങ്ങല്‍ 07
ഒഴൂര്‍ 01
പള്ളിക്കല്‍ 02
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 12
പറപ്പൂര്‍ 04
പെരിന്തല്‍മണ്ണ 08
പെരുമ്പടപ്പ് 01
പെരുവള്ളൂര്‍ 02
പൊന്മള 04
പൊന്നാനി 02
പൂക്കോട്ടൂര്‍ 06
പോത്തുകല്ല് 02
പുലാമന്തോള്‍ 02
പുളിക്കല്‍ 11
പുല്‍പറ്റ 04
പുറത്തൂര്‍ 01
പുഴക്കാട്ടിരി 02
തലക്കാട് 05
തവനൂര്‍ 05
താഴേക്കോട് 01
തേഞ്ഞിപ്പലം 06
തെന്നല 08
തിരുനാവായ 04
തിരുവാലി 01
തൃപ്രങ്ങോട് 04
തിരൂര്‍ 02
തിരൂരങ്ങാടി 09
ഊര്‍ങ്ങാട്ടിരി 07
വളാഞ്ചേരി 02
വള്ളിക്കുന്ന് 04
വാഴക്കാട് 07
വഴിക്കടവ് 01
വെളിയങ്കോട് 02
വേങ്ങര 13
വെട്ടത്തൂര്‍ 01
വെട്ടം 04
വണ്ടൂര്‍ 03
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















