കൊവിഡ് 19: എസ് ഡിപിഐ വോളന്റിയര്‍ സംഘത്തെ ആദരിച്ചു

തിരൂരങ്ങാടി: കൊവിഡ് 19 പ്രതിസന്ധിഘട്ടത്തില്‍ നാടിന് താങ്ങായി പ്രവര്‍ത്തിച്ച എസ് ഡിപിഐ വോളന്റിയര്‍ സംഘത്തെ ആദരിച്ചു. തിരൂരങ്ങാടിയില്‍ ഉള്‍പ്പെടെ ഒരാഴ്ചകൊണ്ട് കൊവിഡ് ബാധിച്ച് മരണപെട്ട നാലു പേരുടെ മൃതദേഹം മറവ് ചെയ്യാന്‍ നേതൃത്വം നല്‍കിയ തിരൂരങ്ങാടി മണ്ഡലത്തിലെ എസ് ഡിപിഐ വോളന്റിയര്‍ സംഘത്തെയാണ് തിരൂരങ്ങാടിയിലെ ഏറ്റവും വലിയ വ്യാപാര സ്ഥാപനമായ യാറ ഹൈപര്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ് ആദരിച്ചത്. എസ് ഡിപിഐ മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റ് ജലീല്‍ ചെമ്മാട്, മുന്‍സിപ്പല്‍ സെക്രട്ടറി ജമാല്‍ തിരൂരങ്ങാടി, റിയാസ് ഗുരിക്കള്‍, ഉസ്മാന്‍ തിരൂരങ്ങാടി, ജുനൈദ്, അനീസ് എന്നിവരെയാണ് ആദരിച്ചത്. യാറ മാനേജിങ് ഡയറക്‌റര്‍ ശംസുദ്ധീന്‍ കളത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. മാനേജര്‍ ബിനീഷ്, സാമൂഹിക പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളുമായ ബാവ പാലക്കോടന്‍, എം എന്‍ കുഞ്ഞുട്ടി സംബന്ധിച്ചു.
Covid 19: honored SDPI volunteer team
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര് പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT