കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഭക്ഷ്യോല്പന്ന കിറ്റുകള്‍ വിതരണം ചെയ്തു

മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു. രണ്ട് ലക്ഷത്തിലധികം തൊഴിലാളികളും കുടുംബങ്ങളുമാണ് സര്‍ക്കാര്‍ ഒരുക്കിയ കരുതലിന്റെ ഭാഗമായത്. ജില്ലയില്‍ ഇതുവരെ 2,08,634 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യോല്പന്ന കിറ്റുകള്‍ വിതരണം ചെയ്തായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഏഴ് താലൂക്കുകളിലായി വില്ലേജ് ഓഫിസുകളുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ എസ് അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കണ്ട്രോള് സെല്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
ഇന്നലെ 1,196 ഭക്ഷ്യോല്പന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ കിറ്റുകള്‍ നല്കിയ തൊഴിലാളികള്‍ക്കും പുതുതായി കണ്ടെത്തിയ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും തുടര്‍ ഘട്ടങ്ങളില്‍ ഭക്ഷ്യോല്പന്നങ്ങള് ലഭ്യമാക്കുന്നുണ്ട്. ഇപ്പോള്‍ നാലാം ഘട്ട കിറ്റ് വിതരണമാണ് വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നത്.
RELATED STORIES
ബിബിസി ഡോക്യുമെന്ററി നിരോധനം സുപ്രിംകോടതിയില്‍; ഹരജികളില്‍ അടുത്തയാഴ്ച ...
30 Jan 2023 8:45 AM GMTമഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വര്‍ഷം
30 Jan 2023 7:03 AM GMTവെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു
29 Jan 2023 5:46 PM GMTമണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു
29 Jan 2023 5:08 AM GMTകൊല്ലത്ത് പോലിസിന് നേരേ വടിവാള്‍ വീശി പ്രതികള്‍; വെടിയുതിര്‍ത്ത്...
28 Jan 2023 7:34 AM GMTസംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; നാല് മാസത്തേക്ക് യൂനിറ്റിന്...
28 Jan 2023 7:19 AM GMT