- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 82 പേര്‍ കൂടി നിരീക്ഷണത്തില്‍
മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നുമുതല്‍ 82 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,554 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 90 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 86 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന്, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ഐസൊലേഷനിലുള്ളത്. 1,409 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 55 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.
കൊവിഡ് 19 ബാധിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിലവില്‍ ഒരാളാണ് ചികില്‍സയില്‍ കഴിയുന്നത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 21 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 19 പേര്‍ക്ക് വിദഗ്ധ ചികില്‍സയ്ക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികില്‍സയിലിരിക്കെ ഒരാള്‍ മരിച്ചു. 18 പേരാണ് രോഗം ഭേദമായി വീടുകളിലേക്കു മടങ്ങിയത്.
ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടുപേര്‍ക്ക് കൂടി കൊവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 1,849 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 127 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
RELATED STORIES
ബാഴ്സലോണ ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ വിരമിച്ചു
8 Oct 2024 6:04 PM GMTമൂന്നാം തൊഴില്‍ കമ്മീഷനെ നിയമിക്കണം: കെയുഡബ്ല്യുജെ ട്രേഡ് യൂനിയന്‍...
8 Oct 2024 2:20 PM GMTകേക്ക് കഴിച്ച അഞ്ചുവയസ്സുകാരന് മരണപ്പെട്ടു; ഭക്ഷ്യവിഷബാധയെന്ന് സംശയം
8 Oct 2024 2:09 PM GMTവഹ്ദത്തെ ഇസ് ലാമി അഖിലേന്ത്യാ പ്രതിനിധി പഠന ക്യാംപ് മലപ്പുറത്ത്
8 Oct 2024 1:35 PM GMTഗോവയിലെ ആര്‍എസ്എസ് മുന്‍ മേധാവിയുടെ വിദ്വേഷ പ്രസ്താവന: കേരള ലാറ്റിന്‍...
8 Oct 2024 1:20 PM GMTവര്‍ഗീയ കലാപങ്ങളും ബുള്‍ഡോസറും തുണച്ചില്ല; ഹരിയാനയിലെ നൂഹില്‍ ബിജെപി...
8 Oct 2024 12:52 PM GMT