Malappuram

നന്നമ്പ്രയില്‍ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നു; 40 കോടിയുടെ പദ്ധതിയ്ക്ക് രൂപം നല്‍കി: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് ചുള്ളിക്കുന്നില്‍ വാങ്ങിയ 71 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക. ഏഴായിരത്തിലധികം വരുന്ന മുഴുവന്‍ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കുന്ന രീതിയില്‍ 40 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

നന്നമ്പ്രയില്‍ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നു; 40 കോടിയുടെ പദ്ധതിയ്ക്ക് രൂപം നല്‍കി: ഇ ടി മുഹമ്മദ് ബഷീര്‍ എംപി
X

മലപ്പുറം: വാട്ടര്‍ അതോറിറ്റിയുടെയോ മറ്റോ കുടിവെള്ള പദ്ധതികളില്ലാത്ത നന്നമ്പ്രയില്‍ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് 40 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. സന്‍സദ് ആദര്‍ശ് ഗ്രാമപ്പഞ്ചായത്തായ നന്നമ്പ്രയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഓണ്‍ലൈന്‍ വഴി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നന്നമ്പ്രയില്‍ സമഗ്രകുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് ചുള്ളിക്കുന്നില്‍ വാങ്ങിയ 71 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക. ഏഴായിരത്തിലധികം വരുന്ന മുഴുവന്‍ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കുന്ന രീതിയില്‍ 40 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

സ്ഥലം രജിസ്ട്രേഷനുള്ള അനുമതി കഴിഞ്ഞദിവസം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്നും ലഭ്യമായിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ വിശദമായ പദ്ധതി രേഖ സര്‍ക്കാരിന് അനുമതിക്കായി സമര്‍പ്പിക്കുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്. പദ്ധതി രേഖ ഏകദേശം തയ്യാറാക്കി കഴിഞ്ഞതായും ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു.

യോഗത്തില്‍ എംപിക്ക് പുറമെ പി കെ അബ്ദുറബ്ബ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ, വൈസ് പ്രസിഡന്റ് തേറമ്പില്‍ ആസിയ, സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീര്‍ പൊറ്റാണിക്കല്‍, സി ബാപ്പുട്ടി, പിഎയു പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, കേരള വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജീനീയര്‍ ഷംസുദ്ദീന്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ വി കെ മുരളി, പഞ്ചായത്ത് സെക്രട്ടറി ബിസ്ലി ബിന്ദു, തിരൂരങ്ങാടി വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എകസിക്യൂട്ടിവ് എന്‍ജീനിയര്‍ ശ്രീജിത്ത്, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it