സിബിഎസ്ഇ കലോല്‍സവം: മൂന്നാംതവണയും തിരൂര്‍ എംഇഎസ്സിന് കിരീടം

എംഇഎസ് കോളജ് ഓഫ് എന്‍ജിനീയറിങ് കാംപസ് കുറ്റിപ്പുറം രണ്ടാം സ്ഥാനവും നസ്രത്ത് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മഞ്ചേരി മൂന്നാം സ്ഥാനവും നേടി.

സിബിഎസ്ഇ കലോല്‍സവം: മൂന്നാംതവണയും തിരൂര്‍ എംഇഎസ്സിന് കിരീടം

പെരിന്തല്‍മണ്ണ: മലപ്പുറം സെന്‍ട്രല്‍ സഹോദയയുടെയും സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ നടന്ന സിബിഎസ്ഇ കലോല്‍സവത്തിന് തിരശ്ശീല വീണു. എംഇഎസ് തിരൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. മൂന്നാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. എംഇഎസ് കോളജ് ഓഫ് എന്‍ജിനീയറിങ് കാംപസ് കുറ്റിപ്പുറം രണ്ടാം സ്ഥാനവും നസ്രത്ത് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മഞ്ചേരി മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം സമ്മാനദാനം നിര്‍വഹിച്ചു.

മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ സി മൊയ്തീന്‍കുട്ടി, സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഐഡിയല്‍ മജീദ്, വൈസ് പ്രസിഡന്റ് കല്ലിങ്ങല്‍ മുഹമ്മദ്, എന്‍ ജബ്ബാര്‍, സെന്‍ട്രല്‍ സഹോദയ പ്രസിഡന്റ് പി ജനാര്‍ദനന്‍, സെക്രട്ടറി സി സി അനീഷ് കുമാര്‍, ട്രഷറര്‍ പി എം മനോജ്, സ്വാഗതസംഘം ചെയര്‍മാന്‍ കെ ദാമോദരന്‍, ശ്രീമതി തങ്കം ഉണ്ണികൃഷ്ണ, എന്‍ ജി സുരേന്ദ്രന്‍, ടി ആര്‍ രാജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. സെന്‍ട്രല്‍ സഹോദയയുടെയും മാനേജ്‌മെന്റ് അസോസിയേഷന്റെയും ഭാരവാഹികളും പങ്കെടുത്തു.

RELATED STORIES

Share it
Top