കാലികള്‍ക്ക് മേയാന്‍ കോടികള്‍ ചെലവിട്ട് സ്‌റ്റേഡിയം
അരീക്കോട്ട് അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയം വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിയാരംഭിച്ച് ഒമ്പത് വര്‍ഷം പിന്നിട്ടിട്ടും ബാപ്പുസാഹിബ് ഫുട്‌ബോള്‍ സ്‌റ്റേഡിയം പദ്ധതി പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്.

അരീക്കോട്: അരീക്കോടിന്റെ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ തകര്‍ത്ത് സ്‌റ്റേഡിയം കാലികള്‍ക്ക് മേയാനുള്ള ഇടമായി മാറി. അരീക്കോട്ട് അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയം വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിയാരംഭിച്ച് ഒമ്പത് വര്‍ഷം പിന്നിട്ടിട്ടും ബാപ്പുസാഹിബ് ഫുട്‌ബോള്‍ സ്‌റ്റേഡിയം പദ്ധതി പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്.
സ്‌റ്റേഡിയം നിര്‍മാണത്തിന്റെ മറവില്‍ നടത്തിയ ക്രമക്കേടിനെതുടര്‍ന്ന് കോടി കണക്കിന് ഫണ്ട് ചില വഴിച്ച പദ്ധതിയാണ് നിലച്ചത്. ദേശീയ ഗെയിംസ് അതോറിറ്റിയുടെ കീഴില്‍ ആരംഭിച്ച സ്‌റ്റേഡിയം നിര്‍മാണത്തിന് വിവിധ ഗവ.സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ആറു കോടിയിലേറെ രൂപയാണ് ഫണ്ടായി അനുവദിച്ചത്.
അരിക്കോട് കാട്ടുതായ് മൈതാനം അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയമാക്കുന്നതിന്റെ ഭാഗമായി 2013ല്‍ ആരംഭിച്ച പ്രവര്‍ത്തിയില്‍ സാമ്പത്തിക ക്രമക്കേട് ആരംഭത്തില്‍ തന്നെ ഉയര്‍ന്നിരുന്നു.
കോടിക്കണക്കിന് രൂപയുടെ ഫണ്ട് അനുവദിച്ച നിര്‍മാണ പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരന്‍ പ്രവര്‍ത്തി നീട്ടികൊണ്ട് പോകാനുള്ള ശ്രമം തുടര്‍ന്നിട്ടും അരീക്കോട്ടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ ഉണ്ടാകാത്തതില്‍ ഏറെ ചര്‍ച്ചയായിരുന്നു.ആറു കോടിയിലേറെ വിവിധ ഫണ്ടുകളായി നാഷണല്‍ ഗെയിംസ് അതോറിറ്റിയുടെ കീഴില്‍ സിന്തറ്റിക് ട്രാക് ഉള്‍പ്പെടെനിര്‍മ്മാണത്തിന് ചില വഴിച്ചതായി രേഖകളില്‍ പറയുന്നു.
2016ല്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പ്രവര്‍ത്തി 2022 കഴിഞ്ഞിട്ടും പൂര്‍ത്തികരിക്കാന്‍ കഴിയാത്ത രീതിയില്‍ കാട് മൂടി കിടക്കുകയും ഗ്രൗണ്ടിന് ചുറ്റും സ്ഥാപിച്ച ബാരികേടുകള്‍ തകര്‍ന്ന നിലയിലുമാണ്. മഴക്കാലത്ത് ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള ഭാഗം വെള്ളം നിറയുമെന്നതിനാല്‍ സിന്തറ്റിക് സൗകര്യം പ്രായോഗികമല്ല എന്നാണ് പറയുന്നത്. എന്നാല്‍, ഗ്രൗണ്ട് നിര്‍മ്മാണത്തിന്റെ അഡ്മിനിസ്‌ട്രേഷന്‍ അനുമതിക്കുള്ള പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യം മറച്ചുവെച്ച് പദ്ധതിക്ക് അനുമതി നല്‍കി ഫണ്ട് ക്രമക്കേടിന് അവസരമൊരുക്കുകയായിരുന്നു.
തുടര്‍പ്രവര്‍ത്തി നടക്കാതെ കാടുപിടിച്ച സ്‌റ്റേഡിയം കാലികള്‍ക്ക് മേയാനുള്ള ഇടമായി മാറിയിട്ടും പ്രതിഷേധ സ്വരമുയരാത്തതിന് പിന്നില്‍ രാഷ്ട്രിയ ഒത്തുകളിയെന്ന് ഫുട്‌ബോള്‍ പ്രേമികള്‍ പറയുന്നു
RELATED STORIES
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
4 Feb 2023 4:25 AM GMT