നാര്‍ക്കോട്ടിക് വിരുദ്ധ ജിഹാദ്: സംസ്ഥാനതല മിലാദ് കാംപയിന്‍ ഉദ്ഘാടനം നാളെ

മലപ്പുറം: കേരള സുന്നി ജമാഅത്ത് സംസ്ഥാന മിലാദ് കാംപയിന്‍ നാളെ രാവിലെ 9.30 ന് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി അധ്യക്ഷത വഹിക്കും. സി എം അശ്‌റഫ് ബാഖവി ഒഡിയപ്പാറ മുഖ്യപ്രഭാഷണം നടത്തും. ഇബ്രാഹിം ബാഖവി മേല്‍മുറി, മുസ്തഫ അബ്ദുല്‍ ലത്തീഫ്, റിയാസ് പഴഞ്ഞി, ജംഷീദലി എടക്കര എന്നിവര്‍ സംബന്ധിക്കും.
നാര്‍ക്കോട്ടിക് വിരുദ്ധ ജിഹാദ് എന്ന പ്രമേയത്തിലാണ് യുവജന സംഗമത്തിന്റെ സംസ്ഥാന ഉദ്ഘാടനം നടക്കുന്നത്. സ്ത്രീകളുടെ തിരുനബി, നരച്ചവരെ നിരസിക്കരുത്, ബാല്യത്തിന്റെ മൂല്യം എന്നീ നാല് പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നാലുഘട്ടങ്ങളിലായി മിലാദ് കാംപയിന്‍ നടക്കുന്നത്. വയോജന സംഗമം (നരച്ചവരെ നിരസിക്കരുത്) 16ന് എറണാകുളത്തും, വനിതാ സംഗമം (സ്ത്രീകളുടെ തിരുനബി) 23ന് കണ്ണൂരിലും, ബാലകൗമാര സംഗമം (ബാല്യത്തിന്റെ മൂല്യം) 30ന് പരപ്പനങ്ങാടിയിലും ഉദ്ഘാടനം നടക്കുമെന്ന് കണ്‍വീനര്‍ മരുത അബ്ദുല്‍ ലത്തീഫ് മൗലവി അറിയിച്ചു.
RELATED STORIES
അമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി...
3 Feb 2023 10:38 AM GMT