വിമാനത്താവളത്തിലെ കൊവിഡ് ഡ്യൂട്ടി: സഹകരണ വകുപ്പ് ജീവനക്കാര്‍ ആശങ്കയില്‍
വിദേശങ്ങളില്‍ നിന്നും എത്തുന്നതും കൊവിഡ് രോഗസാധ്യതയുള്ളതുമായ യാത്രകാരുമായി ഇടപഴകുന്ന ജീവനക്കാര്‍ മതിയായ സുരക്ഷാ മാര്‍ഗ്ഗങ്ങളില്ലാതെയാണ് ജോലിചെയ്യുന്നത്.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊവിഡ് ഡ്യൂട്ടി ചെയ്തു വരുന്ന ജീവനക്കാര്‍ രോഗ വാഹകരാകുമോയെന്ന് ഭീതിയിലാണ്. ദുരന്ത നിവാരണ ഡ്യുട്ടി വരുമെന്ന കാരണത്തലാണ് റവന്യു വകുപ്പിനെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറെ വിമാനത്താവളത്തിലെ കൊവിഡ് പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫിസറായി നിയമിച്ചിട്ടുള്ളത്. ഏകോപനത്തിനായി മൂന്നു അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ നോഡല്‍ ഓഫിസറോ അസിസ്റ്റന്റ് നോഡല്‍ ഓഫിസറോ വിമാനത്താവളത്തിലെത്തി ഏകോപനപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാകുന്നില്ല. ഇതിനായി ദിവസേന മൂന്നു ഷിഫ്റ്റ് കളിലായി ആറ് സഹരണ ഇന്‍സ്പെക്ടര്‍ /ഓഡിറ്റര്‍ മാരെയാണ് നിയോഗിക്കുന്നത്. അവരെ സഹായിക്കാന്‍ അധ്യാപകരെയും നിയോഗിച്ചിരിക്കുന്നു. വിദേശങ്ങളില്‍ നിന്നും എത്തുന്നതും കൊവിഡ് രോഗസാധ്യതയുള്ളതുമായ യാത്രകാരുമായി ഇടപഴകുന്ന ജീവനക്കാര്‍ മതിയായ സുരക്ഷാ മാര്‍ഗ്ഗങ്ങളില്ലാതെയാണ് ജോലിചെയ്യുന്നത്. ഏറെ രോഗ വ്യാപന സാധ്യതയുള്ള ഡ്യൂട്ടിയായിട്ട് പോലും ഇവര്‍ക്ക് പിപിഇ കിറ്റ് പോലും നല്‍കുന്നില്ല.
ഏഴു ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കൊവിഡ് പ്രോട്ടോക്കോളിന് വിരുദ്ധമായി വെറും ഏഴ് ദിവസമാണ് ക്വോറന്റൈയിനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പ്രോട്ടോകോള്‍ അനുസരിച്ച് 14 ദിവസത്തെ കോറന്റൈയിനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഏഴ് ദിവസത്തെ കൊറാന്റൈയിന് ശേഷം ജോലിക്ക് ബാങ്കില്‍ പോകാനും നിര്‍ബന്ധിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തമായി സഹകരണ ജീവനക്കാര്‍ ബാങ്കുകളിലും ഓഫിസുകളിലും പൊതുജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരുന്നു. ഇത് രോഗ വ്യാപനത്തിന് കാരണമാകും. പോലിസുക്കാര്‍ക്കുള്‍പ്പെടെ ടെസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും എയര്‌പോര്‍ട്ട് ഡ്യൂട്ടി ചെയ്തവരെ മറ്റു ഡ്യൂട്ടികള്‍ ചെയ്യുന്നത് വിലക്കുകയും ചെയ്തു ഉത്തരവായിട്ടുണ്ട്. അധ്യാപകര്‍ക്കും ആവശ്യത്തിന്ന് ക്വോറന്റൈയിന്‍ ദിവസം ലഭിക്കുന്നുണ്ട്. മനുഷ്യത്വരഹിതമായ പീഡനമാണ് സഹരണ ജീവനക്കാര്‍ നേരിടുന്നത്. മുഴുവന്‍ ശീതീകരിച്ചതും ഏറെ രോഗ വാഹകര്‍ എത്തുന്ന സ്ഥലവുമാണ് വിമാനത്താവളം. വിമാനത്താവളത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ആവശ്യമായ ക്യാംപ് ഓഫിസ് സൗകര്യമോ യാത്രാ സൗകര്യമോ ലഭിക്കുന്നില്ല. എല്ലാ വകുപ്പിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ട് എയര്‍പോര്‍ട്ടിലെത്തി ജീവനക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുമ്പോള്‍ സഹകരണ വകുപ്പിലെ നോഡല്‍ ഓഫിസറും അസിസ്റ്റന്റ് നോഡല്‍ ഓഫിസറും രോഗ ഭീതിയില്‍ വിമാനത്താവളത്തിലെക്ക് എത്തിനോക്കുന്നുപോലുമില്ല. ഈ കാര്യങ്ങള്‍ ജീവനക്കാര്‍ കലക്ടറെയും ആരോഗ്യ വകുപ്പിനെയും അറിയിക്കാന്‍ ഇരിക്കുകയാണ്.
RELATED STORIES
സാധനങ്ങള്‍ വില്ക്കാനുണ്ടോ?;ആമസോണില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗംഭീര...
13 Sep 2022 6:26 AM GMTഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ സുരക്ഷിതമാക്കാം ;അറിഞ്ഞിരിക്കാം...
25 Aug 2022 9:09 AM GMTവമ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് സെയില്‍
23 July 2022 5:57 AM GMTകരകൗശല മേഖലയ്ക്ക് കൈതാങ്ങായി ഫ്ലിപ്കാര്‍ട്ട് സമര്‍ഥ്
6 Jun 2022 10:34 AM GMTഇനി എല്ലാം ഓണ്‍ലൈനില്‍;ഒഎന്‍ഡിസി പ്ലാറ്റ്ഫോമുമായി കേന്ദ്ര സര്‍ക്കാര്‍
25 May 2022 8:48 AM GMTക്രെഡിറ്റ് കാര്‍ഡ് ഷോപ്പിങ് സുരക്ഷിതമാക്കാന്‍ ചില ടിപ്പുകള്‍
23 April 2022 5:51 AM GMT