പൗരത്വഭേദഗതി നിയമത്തിനെതിരേ അഭിഭാഷകശൃംഖല

പൗരത്വഭേദഗതി നിയമത്തിനെതിരേ അഭിഭാഷകശൃംഖല

മലപ്പുറം: പൗരത്വഭേദഗതി നിയമത്തിനെതിരേ അഭിഭാഷകര്‍ മലപ്പുറത്ത് ശൃംഖല തീര്‍ത്തു. മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുക എന്നത് ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ജില്ലയിലെ അഭിഭാഷകരെയാകെ അണിനിരത്തി ശൃംഖല തീര്‍ത്തത്. മലപ്പുറം കുടുംബകോടതി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കെ എസ്ആര്‍ടിസി പരിസരം വരെ നീണ്ടു. അഡ്വ. കൃഷ്ണന്‍ നമ്പൂതിരി ചടങ്ങില്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. മലപ്പുറം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഹമീദ് അധ്യക്ഷത വഹിച്ചു. ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. മൊയ്തീന്‍, അഡ്വ. കേശവന്‍ നായര്‍, അഡ്വ. മനാഫ്, അഡ്വ. സുജാത വര്‍മ, അഡ്വ. അഷ്‌റഫ്, അഡ്വ. ബഷീര്‍, അഡ്വ. ടി കെ സുള്‍ഫിക്കര്‍ അലി സംസാരിച്ചു.RELATED STORIES

Share it
Top