സമൂഹത്തിന്റെ നന്‍മയാണ് നാം കാംക്ഷിക്കേണ്ടത്: കാന്തപുരം

അരീക്കോട്: സമൂഹത്തിന്റെ നന്‍മയാണ് നാം കാംക്ഷിക്കേണ്ടതെന്ന് സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ല്യാര്‍. ഇസ്‌ലാമിക മൂല്യത്തെ വികലമാക്കിയതാണ് സമൂഹത്തില്‍ അനൈക്യത്തിന്റെ വിത്ത് മുളച്ചതെന്ന് അരീക്കോട് മജ്മഅ് 35ാം വാര്‍ഷിക സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. നവീന ആശയക്കാരുടെ പിറവിയാണ് അനൈക്യത്തിന്റെ വിത്തുമുളയ്ക്കാന്‍ കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മജ്മഅ് പ്രസിഡന്റ് ശാഫി സഖാഫി മുണ്ടമ്പ്ര അധ്യക്ഷത വഹിച്ചു.
സ്ഥാപനത്തില്‍നിന്നും പഠിച്ച വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആദരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ആത്മീയ പ്രഭാഷണം നടത്തി. കൂറ്റമ്പാറ അബ്ദുറഹിമാ ന്‍ ദാരിമി, സയ്യിദ് അലി ബാഫഖി തങ്ങള്‍, കെ സി അബൂബക്കര്‍ ഫൈസി, കെ കെ അബൂബക്കര്‍ ഫൈസി, എ പി അബൂബക്കര്‍ സഖാഫി മാതക്കോട്, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി ചാപ്പനങ്ങാടി, കെ അബ്ദുല്ല സഖാഫി, മജ്മഅ് സെക്രട്ടറി വടശേരി ഹസ്സന്‍ മുസ്‌ല്യാര്‍ സംസാരിച്ചു.
പണ്ഡിത സംഗമം സമസ്ത ജില്ലാ സെക്രട്ടറി മഞ്ഞപ്പറ്റ ഹംസ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോല സംബന്ധിച്ചു. സ്ഥാപനത്തില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച അബ്ദുല്‍ ഖാദിര്‍ അഹ്‌സനി ചാപ്പനങ്ങാടിയെ സമ്മേളനത്തില്‍ ആദരിച്ചു.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര് പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT