അനധികൃതമായി കൂട്ടിയിട്ട 35 ലോഡ് മണല്‍ പിടികൂടി

അരീക്കോട്: അനധിക്യതമായി കൂട്ടിയിട്ട 35 ലോഡ് മണല്‍ പോലിസ് പിടികൂടി. ചാലിയാറിലെ ഊര്‍ങ്ങാട്ടീരി പാവണ്ണ കടവില്‍ നിന്നാണ് റോഡരികില്‍ കൂട്ടിയിട്ട മണല്‍ പിടികൂടിയത്. അസമയങ്ങളില്‍ പുഴയില്‍ നിന്നു വാരിയെടുക്കുന്ന മണല്‍ സുരക്ഷിത സ്ഥലത്ത് കൂട്ടിയിടുകയാണ് സംഘം ചെയ്യുന്നത്. ഇത്തരം മണല്‍ പോലിസിന്റെ വരവ് നിരീക്ഷിച്ച് രാത്രിയില്‍ വാഹനത്തില്‍ കയറ്റി വിടുകയാണ്. മണല്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നിരീക്ഷണ സംലവും ഇവിടങ്ങളിലുണ്ട്. ചാലിയാറിലെ വിവിധ കടവുകളില്‍ വ്യാപകമായ മണല്‍ വാരല്‍ നടക്കുന്നുണ്ട്. അനധികൃതമായി നടത്തുന്ന മണല്‍വാരല്‍ സംഘത്തെ പിടികൂടാന്‍ പോലിസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പിടികൂടിയ മണല്‍ പോലിസ് അരീക്കോട് പോലിസ് സ്റ്റേഷന്‍ പരിസരത്തേക്ക് മാറ്റി. ഇത് പിന്നീട് ലേലം ചെയ്ത് നല്‍കുമെന്ന് അരീക്കോട് സ്റ്റേഷന്‍ ചുമതലയുള്ള സിഐ അറിയിച്ചു.
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
3 Feb 2023 6:06 AM GMTപിഎസ്ജിക്ക് വന്‍ തിരിച്ചടി; ചാംപ്യന്‍സ് ലീഗിന് എംബാപ്പെ ഇല്ല;...
3 Feb 2023 5:49 AM GMTഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന്...
2 Feb 2023 4:25 PM GMTഇംഗ്ലിഷ് ഫുട്ബോള്‍ ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ന്യൂകാസില്‍...
2 Feb 2023 6:22 AM GMTനഷ്ടപ്പെടുത്തിയത് രണ്ട് പെനാല്‍റ്റി; തുടര്‍ന്ന് പരിക്ക്, ടീമിന്...
2 Feb 2023 5:24 AM GMTഹക്കിം സിയെച്ചിന്റെ പിഎസ്ജി മോഹം നടക്കില്ല; ചെല്‍സിയില്‍ തന്നെ തുടരണം
1 Feb 2023 3:33 PM GMT