കുന്നപ്പള്ളിയില്‍ കടന്നല്‍ കുത്തേറ്റ് 22കാരി മരിച്ചു

കുന്നപ്പള്ളിയില്‍ കടന്നല്‍ കുത്തേറ്റ് 22കാരി മരിച്ചു

പെരിന്തല്‍മണ്ണ: കുന്നപ്പള്ളിയില്‍ കടന്നല്‍ കുത്തേറ്റ് 22കാരി മരിച്ചു. കുന്നപ്പള്ളി അടിവാരത്തെ അറയങ്ങോട്ടില്‍ മുഹമ്മദ് യാസറിന്റെ ഭാര്യ ജൗഹറയാണ് മരണപ്പെട്ടത്. കുന്നപ്പള്ളിയിലെ വീട്ടില്‍ വച്ച് കൈത്തണ്ടയില്‍ കടന്നലിന്റെ കുത്തേറ്റ് വീക്കം വന്നതിനെ തുടര്‍ന്ന് മൗലാന ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മക്കരപറമ്പിലെ ഉപ്പൂടന്‍ ജാഫറിന്റെ മകളാണ്. ബുഷ്‌റയാണ് മാതാവ്. ജിദ്ദയില്‍ നിന്ന് കഴിഞ്ഞ മാസം നാട്ടില്‍ വന്നതായിരുന്നു. അടുത്ത മാസം നാലിനു തിരിച്ചുപോവാനിരുന്നതാണ്. വിവരമറിഞ്ഞ് ജിദ്ദയിലായിരുന്ന പിതാവും ഭര്‍ത്താവും നാട്ടിലെത്തി. രണ്ടു വയസ്സുള്ള യന മെഹറിന്‍ ഏക മകളാണ്.RELATED STORIES

Share it
Top