Kozhikode

പൂളാടിക്കുന്ന് ബൈപാസില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പൂളാടിക്കുന്ന് ബൈപാസില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
X

കൊയിലാണ്ടി: പൂളാടിക്കുന്ന് ദേശീയപാതാ ബൈപ്പാസില്‍ ബൈക്കും ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെങ്ങോട്ടുകാവ് പറമ്പില്‍ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. ഫായിസ് സഞ്ചരിച്ച ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കൊയിലാണ്ടി പാലൂദ ബേക്കറിയിലെ ജീവനക്കാരനാണ് മരിച്ച ഫായിസ്. പറമ്പില്‍ മഖ്ബൂലിന്റെയും ജറീനയുടെയും മകനാണ്. സഹോദരങ്ങള്‍: ഫഹദ്, ഫസല്‍. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it