വോട്ടര്‍ പട്ടിക: കോഴിക്കോട് ജില്ലയില്‍ സമയം നീട്ടി നല്‍കണം: എസ് ഡി പി ഐ

കോഴിക്കോട് : നിപ സാഹചര്യം നിലനില്‍ക്കുന്നതിനാലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ് സൈറ്റില്‍ പേര് ചേര്‍ക്കാനുള്ള ഓപ്ഷന്‍ തകരാറില്‍ ആയതിനാലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയ പരിധി നീട്ടണമെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്.. കഴിഞ്ഞ ദിവസങ്ങളില്‍
വെബ്‌സൈറ്റ് പൂര്‍ണമായും നിശ്ചലമായിരുന്നു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ബന്ധപ്പെട്ടെങ്കിലും അവര്‍ കൈ മലര്‍ത്തുകയായിരുന്നു. വെബ് സൈറ്റിലൂടെ വോട്ട് ചേര്‍ക്കാനും തള്ളിക്കാനുമുള്ള അവസരം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ ഒന്ന് വരെ സമയം നീട്ടി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാവണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മരി അധ്യക്ഷത വഹിച്ചു. വാഹിദ് ചെറുവറ്റ, ജലീല്‍ സഖാഫി,എന്‍ കെ റഷീദ് ഉമരി, എ പി നാസര്‍, പി ടി അഹമ്മദ്, കെ ഷെമീര്‍, ടി കെ അസീസ് മാസ്റ്റര്‍ എന്നവര്‍ സംസാരിച്ചു.
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്‍ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില്‍ ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT