Kozhikode

ഉള്ളിയേരി ഭൂഗര്‍ഭ ശ്മശാനം; പ്രവൃത്തി ആഗസ്ത് 30നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം

ഉള്ളിയേരി ഭൂഗര്‍ഭ ശ്മശാനം; പ്രവൃത്തി ആഗസ്ത് 30നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം
X

കോഴിക്കോട്: ഉള്ളിയേരി ഗ്രാമപ്പഞ്ചായത്തിലെ പ്രശാന്തി മോഡല്‍ ഭൂഗര്‍ഭ ശ്മശാനത്തിന്റെ പ്രവൃത്തി ആഗസ്ത് 30നകം പൂര്‍ത്തീകരിക്കാന്‍ സച്ചിന്‍ദേവ് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രവൃത്തി എംഎല്‍എ വിലയിരുത്തി. രണ്ടുഘട്ടങ്ങളിലായി നടക്കുന്ന പ്രവൃത്തിയുടെ ഒന്നാം ഘട്ടത്തില്‍ റോഡ് നിര്‍മാണം ഒഴികെ ബാക്കിയുള്ളവ 90 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്.

റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തിയാണ് പൂര്‍ത്തീകരിക്കാനുള്ളത്. രണ്ടാം ഘട്ടത്തില്‍ ക്രിമിറ്റോറിയത്തില്‍ ഫര്‍ണസ് സ്ഥാപിക്കലും അനുബന്ധപ്രവൃത്തികളുമാണ് ബാക്കിയുള്ളത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി അജിത, വൈസ് പ്രസിഡന്റ് ബലരാമന്‍ മാസ്റ്റര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എംഎല്‍എക്കൊപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it